പനാജി: ഗോവയില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് എംഎല്‍എമാര്‍ പ്രമേയം പാസാക്കി. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
ഗോവയിൽ എംജെപി, ഗോവ ഫേര്‍വേഡ് പാര്‍ട്ടി സ്വതന്ത്രര്‍ എന്നിവരെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപിയുടെ ശ്രമം. 40 അംഗ നിയമസഭയില്‍ ബിജെപിക്ക് 13 സീറ്റും കോണ്‍ഗ്രസിന് 17 സീറ്റുമാണുള്ളത്.
മഹാരാഷ്‌ട്രവാദി ഗോമാതക് പാര്‍ട്ടി (എംജെപി), ഗോവ ഫേര്‍വേഡ് പാര്‍ട്ടി, സ്വതന്ത്രര്‍ എന്നിവര്‍ക്ക മൂന്നു സീറ്റുകള്‍ വീതവും എന്‍ സിപിക്ക് ഒരു സീറ്റും ലഭിച്ചു. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 21 പേരുടെ പിന്തുണയാണ്.
















