Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്ലാ കണ്ണുകളും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 05:38 pm IST
in Vicharam

ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഉജ്വലവിജയം അടുത്ത രാഷ്‌ട്രപതി ആരാവണമെന്ന് തീരുമാനിക്കാനുള്ള അധികാരവും ബിജെപിക്ക് നല്‍കിയിരിക്കുകയാണ്. ഇപ്പോഴത്തെ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അടുത്ത ജൂലായില്‍ സ്ഥാനമൊഴിയും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുത്ത് മന്ത്രിസഭ രൂപീകരിച്ചുകഴിഞ്ഞാല്‍ എല്ലാ ശ്രദ്ധയും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലേക്കാവും.

543 അംഗ ലോക്‌സഭയില്‍ 281 അംഗങ്ങളുടെ വന്‍ഭൂരിപക്ഷം ഇപ്പോള്‍ തന്നെ ബിജെപിക്കുണ്ട്. എന്നാല്‍ സ്വന്തം രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ കൂടുതല്‍ അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെ അംഗങ്ങളും, 29 സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളും ചേര്‍ന്നാണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്.

മഹാരാഷ്‌ട്ര, ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍,ആസാം, അരുണാചല്‍ എന്നിവിടങ്ങളില്‍ ബിജെപി അധികാരത്തിലുണ്ട്. ജമ്മുകശ്മീര്‍, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് പങ്കാളിത്തമുള്ള മുന്നണി ഭരണമാണ്. ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടിയിട്ടില്ലെങ്കിലും ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപി ഒട്ടും പിന്നോട്ടുപോയിട്ടില്ല. ഇതിനൊപ്പമാണ് ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചരിത്രവിജയത്തിലൂടെ ബിജെപിയുടെ അംഗങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥയില്‍ മറ്റ് പാര്‍ട്ടികളെ കൂടുതല്‍ ആശ്രയിക്കുന്ന ആവശ്യം ബിജെപിക്ക് വരില്ല. പാര്‍ട്ടി ആഗ്രഹിക്കുന്നയാളെ രാഷ്‌ട്രപതിയാക്കാനാവും. പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ വളരെവേഗം അംഗീകരിക്കുന്ന സാഹചര്യമുണ്ടാവും.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മറ്റ് ഏതൊരു സംസ്ഥാനത്തെക്കാളും നിര്‍ണായകം ഉത്തര്‍പ്രദേശാണ്. യുപി നിയമസഭാംഗങ്ങളുടെ വോട്ടിനാവും ഏറ്റവും കൂടുതല്‍ മൂല്യം. ഇക്കാര്യത്തില്‍ 324 എന്നത് ആരും കൊതിക്കുന്ന മാന്ത്രിസംഖ്യ തന്നെയാണ്. എംഎല്‍എമാരുടെ എണ്ണത്തെ സംസ്ഥാനത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടിന്റെ മൂല്യം കണക്കാക്കുക.

കൃത്യമായി പറഞ്ഞാല്‍ 2017 ജൂലായ് 25 നാണ് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുക. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന് പിന്നാലെ ഈ വര്‍ഷം ആഗസ്റ്റില്‍ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധിയും അവസാനിക്കും. രണ്ടാംവട്ട ഭരണകാലാവധിയാണ് അന്‍സാരി പൂര്‍ത്തിയാക്കുന്നത്. രാഷ്‌ട്രപതിയായി ബിജെപി സ്വന്തം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കുമ്പോള്‍ എന്‍ഡിഎയിലെ ഏതെങ്കിലും ഒരു ഘടകക്ഷിക്കാവും ഉപരാഷ്‌ട്രപതി സ്ഥാനം നല്‍കുക. 2002 ല്‍ ബിജെപിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ഭൈറോണ്‍ സിങ് ഷെഖാവത്ത് ഉപരാഷ്‌ട്രപതിയാവുകയുണ്ടായി.

ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ജിഎസ്ടി ബില്ലിന്റെ കാര്യത്തിലും സര്‍ക്കാരിന് ഗുണംചെയ്യുമെന്ന് ബിജെപി കരുതുന്നു. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും വലിയ നിയമനിര്‍മാണമാണ് ജിഎസ്ടി. എന്നാല്‍ 2015 മുതല്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ നിസ്സഹകരണം മൂലം ഈ ബില്‍ നിയമമാക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്ന് പരമാവധി എംപിമാരെ രാജ്യസഭയില്‍ എത്തിക്കുന്നതോടെ കോണ്‍ഗ്രസിനെ ആശ്രയിക്കാതെതന്നെ ജിഎസ്ടി പാസ്സാക്കിയെടുക്കാന്‍ ആവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.