Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മയുടെ പുറത്തു സഞ്ചരിക്കുന്ന ധന ദേവത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 05:28 pm IST
in Samskriti

വിജയത്തിന്റെ വില എല്ലാ വ്യാപാരികളും നല്‍കേണ്ടതുണ്ട്. നീണ്ട മണിക്കൂറുകളുടെ കഠിനാദ്ധ്വാനവും നിരന്തര പരിശ്രമവും ആണ് ആ വില. ”വിടാതെ പരിശ്രമം വീണ്ടും വീണ്ടും നടത്തുന്ന വ്യക്തിയെയാണ് ഭാഗ്യം അനുകൂലിക്കുന്നത്” എന്നാണ് ‘മനു’ ഉപദേശിക്കുന്നത്.

ഒരു സംരംഭം പരാജയപ്പെടുമെന്ന് തോന്നിയാല്‍ പണം മാത്രം മോഹിച്ച്, അതുപേക്ഷിച്ച് മറ്റൊന്നിലേക്ക് ചാടുന്നത് ഹിന്ദുവിന്റെ പാരമ്പര്യത്തിലില്ല. പരമ്പരാഗതമായി ഒരു സംരംഭം വിജയത്തിലെത്തുംവരെ പിന്തുടരുക എന്ന രീതിയാണ് നാം അവലംബിക്കുന്നത്. പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ ഒന്നുവിട്ടു മറ്റൊരു സംരംഭമെന്ന നിലയ്‌ക്ക് മാറിക്കൊണ്ടിരിക്കല്‍ നമ്മുടെരീതിയല്ല. ”സ്വന്തം ബലഹീനതമൂലം ഒരു ശ്രമം ബുദ്ധിമുട്ടാണെന്ന് പറയരുത്. കാരണം തുടര്‍ച്ചയായുള്ള ശ്രമം അതു നേടാനുള്ള കഴിവുണ്ടാക്കും” എന്നു ‘തിരുക്കുറള്‍’ പറയുന്നു. ക്ഷമയും സ്ഥിരോത്സാഹവും ആകണം നമ്മുടെ ആദര്‍ശങ്ങള്‍. കാരണം ധനദേവത ആമയുടെ പുറത്താണ് സഞ്ചരിക്കുന്നത്.

വ്യാപാരത്തില്‍ കുടുംബകൂട്ടായ്‌മ

ഹിന്ദുക്കള്‍ വ്യാപാരം നടത്തുമ്പോള്‍ കുടുംബത്തെ മുഴുവന്‍ അതില്‍ ഭാഗഭാക്കാക്കുന്നു. വിപുലമായിക്കൊണ്ടിരിക്കുന്ന ഒരു വ്യാപാരത്തില്‍ പങ്കാളികളാക്കാനും ജോലിക്കാരാക്കാനും നാം ആദ്യം പരിഗണിക്കുന്നത് അച്ഛന്‍, അമ്മ, മുത്തച്ഛന്‍, മുത്തശ്ശി, മക്കള്‍, മരുമക്കള്‍, അമ്മാമന്‍ ഇവരെയൊക്കെയായിരിക്കും. ഇങ്ങനെ ബന്ധുക്കള്‍ നമുക്ക് മൂലധനവും സഹായധനവുമൊക്കെയായി മാറുന്നു.

ഇളംപ്രായത്തില്‍ കുടുംബവ്യാപാരത്തില്‍ ഏര്‍പ്പെടുന്ന മക്കള്‍ പലപ്പോഴും മാതാപിതാക്കളെക്കാള്‍ കഴിവുകള്‍ സമ്പാദിക്കുന്നതായി കാണാം. കുടുംബംതന്നെ സ്ഥാപനവുമാകയാല്‍ ഇവര്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ പരിഗണിക്കാതെ സ്ഥാപനത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കാനുള്ള സാധ്യതയും ഏറെയാണ്. ‘ജോലിസമയം’ നോക്കാതെ സ്ഥാപനത്തിനുവേണ്ടി അധികസമയം പ്രവര്‍ത്തിക്കുവാന്‍ സാധ്യതയേറെയാണ്. (ആധുനിക കോര്‍പ്പറേറ്റ് ഘടനയുടെ ആവിര്‍ഭാവം കുടുംബവ്യാപാരത്തിന്റെ പ്രചാരം കുറച്ചിട്ടുണ്ടെങ്കിലും അതിന്റെ മെച്ചം നാം മറന്നുകൂടാത്തതാണ്.)

നല്‍കുകില്‍ നേടീടാം:

ഋഗ്വേദം ഉദ്‌ഘോഷിക്കുന്നത് ഇങ്ങനെയാണ്: ”ഒരു ധനികന്‍ തന്നോട് സഹായം അഭ്യര്‍ത്ഥിക്കുന്നവനെ തൃപ്തിപ്പെടുത്തട്ടെ; ദീര്‍ഘദൂരം അങ്ങനെതന്നെ നീങ്ങട്ടെ.” ധനം നേടാന്‍ കഴിഞ്ഞാല്‍ പിന്നീട് വേണ്ടത് ധനത്തെ വേണ്ടവിധം വിനിയോഗിക്കലാണ് അതായത് സ്വന്തം ആവശ്യങ്ങള്‍ക്കും ധര്‍മ്മാവശ്യങ്ങള്‍ക്കുമായി അതിനെ ഉപയോഗിക്കുക.

തന്റെ അളവറ്റ ധനസമ്പാദ്യത്തില്‍നിന്ന് പത്തിലൊന്ന് ഭാഗം മതപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്‌ക്കണമെന്നാണ് വ്യവസ്ഥ. അതിനു സംസ്‌കൃതത്തില്‍ ഒരു പദമുണ്ട്. ‘ദശമാംശം.’ ഹിന്ദുധര്‍മ്മത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാ ധനവും ഈശ്വരന്റെതാണ്. നാം ‘നമ്മുടെ ധനം’ എന്ന് അഭിമാനിക്കുന്നതെല്ലാം അദ്ദേഹം നമുക്ക് അനുഗ്രഹിച്ചുതന്നതാണ്, സൂക്ഷിക്കാന്‍ തന്നതാണ്. അതിന്റെ പത്തു ശതമാനം തിരിച്ചുതരാന്‍ അവിടുന്ന് നിര്‍ബന്ധിക്കുന്നുമുണ്ട്. അതിനാല്‍ ധനികര്‍ സ്വത്തിന്റെ പത്തിലൊന്ന് ഈശ്വരനും സമൂഹത്തിനും ധര്‍മ്മത്തിനുമായി നീക്കിവയ്‌ക്കുന്നു. ഓഹരി ഉടമകളെക്കൊണ്ട് രൂപവല്‍ക്കരിക്കപ്പെട്ട ആധുനിക കമ്പനികള്‍ ഇതുപോലൊരു ഉദാരസമീപനം പാലിക്കുന്നില്ല.

ആധുനിക പുരോഗതി പരമ്പരാഗത ഹിന്ദുവ്യാപാരിയുടെ ആദ്ധ്യാത്മികതയെ കവര്‍ന്നെടുത്തിരിക്കുന്നു. നാമിപ്പോള്‍ സമൂഹനന്മയ്‌ക്കായി ചെലവാക്കുന്ന രീതിയില്‍നിന്ന് സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന രീതിയിലേക്കു മാറാനുള്ള പ്രവണതയാണ് പ്രദര്‍ശിപ്പിക്കുന്നത്. പണ്ട് ഇതായിരുന്നില്ല സ്ഥിതി. ധാര്‍മ്മികമായ ധനവ്യയം ഒഴിവാക്കാന്‍ പണ്ടുള്ളവര്‍ ഒരു ഒഴിവുകഴിവും മുന്നോട്ടുവച്ചിരുന്നില്ല.

നമ്മുടെ ദാനശീലം ഇന്നും തീര്‍ത്തും അറ്റുപോയിട്ടില്ല എന്ന കാര്യം ആശാവഹമാണ്. ദക്ഷിണ ഭാരതത്തിലെ ചെട്ടിയാര്‍ വംശം ക്ഷേത്രങ്ങള്‍ പണിയുന്നു-അവര്‍ ചിലപ്പോള്‍ സിംഗപ്പൂരിലോ, ചെന്നൈയിലോ, ഇംഗ്ലണ്ടിലോ ബിസിനസ്സ് നടത്തുന്നവരാകാം. മുതലിയാര്‍മാര്‍ വേദഗ്രന്ഥങ്ങളെ പുനരുജ്ജീവിപ്പിച്ചു നിലനിര്‍ത്താന്‍ ഉദാരമായി സംഭാവന ചെയ്യുന്നു. പൊതുവെ ഹിന്ദുവ്യാപാരികള്‍ പരമ്പരാഗതമായി തങ്ങള്‍ക്ക് വന്നുചേര്‍ന്നിട്ടുള്ള ക്ഷേത്രങ്ങള്‍ക്കും കുലഗുരുക്കന്മാര്‍ക്കും മറ്റു ധര്‍മ്മസ്ഥാപനങ്ങള്‍ക്കും ധനം സമര്‍പ്പിക്കുന്നു. വ്യക്തിഗതമായ ദാനശീലങ്ങളില്‍ സാധാരണയായി ഉള്ളത്-അന്നദാനം, അനാഥര്‍ക്കും വിധവകള്‍ക്കും അഭയം നല്‍കാന്‍ വീടുകള്‍ നിര്‍മിക്കല്‍, ആതുരസേവനം, ക്ഷേത്ര ജീര്‍ണോദ്ധാരണം ഇവയൊക്കെയാണ്.

ധന്യമായ ധനം

”ദാനം ഭോഗോ നാശ സ്തിസ്രോ

ഭവന്തിഗതയോ വിത്തസ്യ.”

(പഞ്ചതന്ത്രം 2-157)

ദാനം, ആവശ്യത്തിനുപയോഗിക്കല്‍, നാശം ഇവയാണ് ധനത്തിന്റെ മൂന്നു ഗതികള്‍ എന്നു പ്രശസ്തമായ പഞ്ചതന്ത്രം പ്രസ്താവിക്കുന്നു. ഇവയില്‍ ഒന്നാമത്തെ ഗതി (ദാനം) ആണ് നമ്മുടെ ധനത്തിനുണ്ടാകുന്നതെങ്കില്‍ ആ ധനമാണ് ധന്യം എന്ന് മഹാത്മാവായ തുളസീദാസനും പറഞ്ഞിരിക്കുന്നു- ‘സോ ധന് ധന്യ് പ്രഥമഗതി ജാകീ’ (തുളസീരാമായണം 7-127) ആവശ്യത്തിനുപയോഗിക്കുക എന്നതും ധനത്തിന്റെ പ്രധാന ധര്‍മ്മം തന്നെ. ഈ രണ്ടുരീതികളില്‍ ധനം ചെലവഴിക്കപ്പെടണമെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് നമ്മുടെ സംസ്‌കൃതി ധനാര്‍ജ്ജനത്തെയും ധനവിനിയോഗത്തെയും സംബന്ധിച്ചുള്ള നിയമങ്ങള്‍ ശാസ്ത്രങ്ങളില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. വേണ്ടവിധം ഉള്‍ക്കൊണ്ട് അവയെ അനുസരിച്ചാല്‍ ഹിന്ദുപാരമ്പര്യത്തിന് അതിന്റെ പഴയ പ്രതാപം-ആദ്ധ്യാത്മികവും ഭൗതികവുമായ പ്രതാപം-അനായാസം വീണ്ടെടുക്കാന്‍ കഴിയുമെന്നത് നിസ്തര്‍ക്കമായ സംഗതിയത്രേ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.