തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എംജിഎം സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുനാണ് മരിച്ചത്.
അര്‍ജുന്റെ മരണത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷയ്‌ക്ക് മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിയെ ശകാരിച്ചിരുന്നുവെന്നും ഇതാണ് കുട്ടി മരിക്കാന്‍ കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
കോപ്പിയടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ മാനേജ്മെന്റ് മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു. മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയിരുന്നതായി അര്‍ജുന്റെ അമ്മ പറഞ്ഞു.
എന്നാല്‍, മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ബന്ധുക്കളുടെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോപ്പിയടിക്കരുതെന്നു മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നും സ്‌കൂളിനു ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
















