ന്യൂദല്‍ഹി: ഇന്ത്യന്‍ വായുസേനയുടെ ചേതക് ഹെലിക്കോപ്ടര്‍ പരിശീലത്തിനിടയില്‍ തകര്‍ന്നു. തുടര്‍ന്ന് പൈലറ്റ് സാഹസികമായി അടിയന്തര ലാന്‍ഡിങ് നടത്തി. അലഹബാദിനടുത്ത് ബാമറൗളിയിലാണ് സംഭവം.
പൈലറ്റുമാര്‍ സുരക്ഷിതരാണ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് കോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ഒരു വയലിലാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. കോപ്ടര്‍ തകര്‍ന്നു.
സംഭവം സംബന്ധിച്ച് കോര്‍ട്ട് ഓഫ്എന്‍ക്വയറിക്ക് വായുസേന ഉത്തരവിട്ടിട്ടുണ്ട്. വായുസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം തകര്‍ന്ന് വീണു. അതേസമയം പൈലറ്റ്മാര്‍ സുരക്ഷിതരാണ്. രാജസ്ഥാനിലെ ശിവകര്‍ കുട്‌ല ഗ്രാമത്തിലാണ് സംഭവം. പതിവ് പറക്കലിനിടയിലാണ് അപകടമുണ്ടായത്.
















