Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയ മാപ്പ് പറയണമെന്ന് ബിജെപി കോണ്‍ഗ്രസ്സിനെ പിന്തുണച്ച് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 08:08 am IST
in India

ന്യൂദല്‍ഹി: കരസേനാ മേധാവി ബിപിന്‍ റാവത്തിനെ തെരുവ് ഗുണ്ടയെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവിന്റെ നടപടി വിവാദമാകുന്നു. കോണ്‍ഗ്രസ്സും സോണിയയും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാമര്‍ശത്തെ പിന്തുണച്ചും റാവത്തിനെ വിമര്‍ശിച്ചും സിപിഎം രംഗത്തെത്തി.

പ്രസ്താവന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ തള്ളിക്കളഞ്ഞു. സൈനിക മേധാവി സൈന്യത്തിന്റെ നേതാവാണ്. രാഷ്‌ട്രീയ നേതാക്കള്‍ അദ്ദേഹത്തെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ല. രാഹുല്‍ വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന പാക്ക് മാധ്യമങ്ങള്‍ ആഘോഷമാക്കി.

മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതാണ് ബിപിന്‍ റാവത്തിനെ തെരുവു ഗുണ്ടയായി ചിത്രീകരിച്ച് പ്രസംഗിച്ചത്. ഇത് വിവാദമായതോടെ ദീക്ഷിത് മാപ്പ് പറഞ്ഞു. അനുയോജ്യമായ മറ്റ് വാക്കുകള്‍ ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലും ദീക്ഷിതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. കശ്മീരില്‍ വിഘടനവാദികളുടെ അക്രമം തടയാന്‍ അക്രമിയിലൊരാളെ സൈന്യം ജീപ്പിന് മുന്നില്‍ കെട്ടിയിട്ട സംഭവത്തെ റാവത്ത് ന്യായീകരിച്ചതായിരുന്നു അവഹേളനത്തിന് കാരണം.

പ്രസ്താവനയെ അപലപിക്കാനും മാപ്പ് പറയാനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്സിന്റെ മനോഭാവം ഞെട്ടിക്കുന്നതാണ്. സൈന്യത്തെ ഇടിച്ചുകാണിക്കാനും മനോവീര്യം തകര്‍ക്കാനുമുള്ള നീക്കമാണിത്. മിന്നലാക്രമണ സമയത്ത് സൈന്യത്തെ അവമതിക്കാന്‍ രാഹുല്‍ നടത്തിയ പരാമര്‍ശം മന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം മിന്നലാക്രമണത്തിന് തെളിവ് ചോദിച്ചു.

ബട്‌ല ഹൗസിലെ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ സമയത്തും കോണ്‍ഗ്രസ് സൈന്യത്തെ അപമാനിച്ചു. സാധാരണ പ്രവര്‍ത്തകരല്ല, മുതിര്‍ന്ന നേതാക്കളാണ് ആക്ഷേപിക്കുന്നത്. ഇത്തരക്കാരെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം- നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. സൈന്യത്തെ അപമാനിക്കാന്‍ കോണ്‍ഗ്രസ്സിന് എങ്ങനെ ധൈര്യമുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ചോദിച്ചു.

സന്ദീപ് ദീക്ഷിതിനെ പിന്തുണച്ച് സിപിഎം രംഗത്തെത്തി. സേനാ മേധാവിയുടെ പ്രസ്താവനകള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സൈനിക മേധാവി തന്റെ പദവിയുടെ അന്തസ് ഇടിച്ചുതാഴ്‌ത്തുന്നതായും വൃന്ദ ആരോപിച്ചു. നേരത്തെ ബിപിന്‍ റാവത്തിനെ അധിക്ഷേപിച്ച് സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസി എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു.

സൈനികരെ ബലാത്സംഗം ചെയ്യുന്നവരും കൊലപാതകികളുമാക്കി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതും ദേശീയലതത്തില്‍ ചര്‍ച്ചയായി. ഇതിനെതിരെ സിപിഎം ആസ്ഥാനമായ ദല്‍ഹി എകെജി ഭവനില്‍ കടന്നുകയറി ഹിന്ദുസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

കശ്മീരില്‍ വിഘടനവാദികളെയും ഭീകരരെയും അതേ നാണയത്തില്‍ സൈന്യം നേരിടുന്നതാണ് കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും അലട്ടുന്നത്.

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ആയുധം നല്‍കുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ പ്രതിപക്ഷം ചെയ്യുന്നത്. കോടിയേരിയുടെ പ്രസംഗവും പാക് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

Kerala

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

India

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

Kerala

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

Kerala

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.