Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉറങ്ങുമ്പോൾ അഹമില്ല, അഹങ്കാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:56 am IST
in Samskriti

സ്വാമി ശിവാനന്ദ പരമഹംസര്‍

ബ്രഹ്മാവ് നാന്മുഖനത്രെ. മുഖം എന്നത് അറിവായിരിക്കുന്ന ജീവനാണ്. ആ മുഖം ആദിവസ്തുവായി മേലെ സ്ഥിതിചെയ്യുന്നു. അതില്‍നിന്ന് നാലുമുഖങ്ങളുണ്ടായി. അവ മനം, ചിത്ത്, ബുദ്ധി, അഹങ്കാരം എന്നിവയാണ്. ഒരു ചെറിയ ശിശുവിന് മനവും ചിത്തവും ഉണ്ട്. പിന്നീടാണ് ബുദ്ധിയും അഹങ്കാരവും ഉണ്ടാകുന്നത്. ഇപ്രകാരമാണ് ബ്രഹ്മാവ് ചതുര്‍മുഖനാണെന്ന് പറയപ്പെടുന്നത്.

സരസ്വതി ബ്രഹ്മാവിന്റെ മകളും ഭാര്യയും, അനുജത്തിയും അമ്മയുമാണെന്ന് പറയുന്നു. സരസ്വതി എന്നത് നാക്ക് അതായത് ശബ്ദം ആകുന്നു. ശബ്ദമാണ് ശക്തി; അത് സ്ത്രീയാകുന്നു. അഹങ്കാരമെന്നത് ദേഹമല്ലാത്തതായ ഈ ജഡത്തെ ദേഹമെന്നഭിമാനിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഈ ജഡമത്രെ ബ്രഹ്മാവാകുന്നത്. അഹങ്കാരമായ ഈ ജഡത്തില്‍ നാക്കുണ്ടായതിനാല്‍ അത് മകളായി. അതിനാല്‍ സരസ്വതി ബ്രഹ്മാവിന് മകളായിത്തീര്‍ന്നു. അഹങ്കാരമായിരിക്കുന്ന ഈ ജഡത്തില്‍ തന്നാല്‍ സൃഷ്ടിക്കപ്പെടുന്നതിനാല്‍ ശബ്ദം മകളായി. ശബ്ദത്തില്‍നിന്നാണ് ലോകം ഉണ്ടായത്. ശബ്ദമില്ലെങ്കില്‍ ലോകമെന്ന അവസ്ഥ തന്നെ ഇല്ല. ഉറങ്ങുമ്പോള്‍ ഞാനെന്ന അവസ്ഥയൊ, ലോകമോ ഇല്ല. അപ്പോള്‍ ശബ്ദം ഉണ്ടാക്കുവാന്‍ സാധിക്കുന്നതുമല്ല. ഉറക്കമുണര്‍ന്നപ്പോള്‍ ഞാന്‍ എന്ന അവസ്ഥ ഉണ്ടായി. അതാണ് അഹങ്കാരമായിരിക്കുന്ന ബ്രഹ്മാവ്.

ആ അഹങ്കാരമായിരിക്കുന്ന ബ്രഹ്മാവ് തന്നില്‍നിന്നുണ്ടായ തന്റെ മകളായിരിക്കുന്ന നാക്കുമായി പുണര്‍ന്നു അതായത് സംയോഗം ചെയ്തു, ശബ്ദമുണ്ടാക്കി സംസാരിക്കുന്ന പ്രവൃത്തിക്കുപയോഗിച്ചു. അതിനാല്‍ സരസ്വതി ബ്രഹ്മാവിന് ഭാര്യയായി. ശബ്ദമില്ലെങ്കില്‍ യാതൊന്നുമില്ല, ഞാന്‍ എന്ന അവസ്ഥയുമില്ല. അതാണ് ഉറങ്ങുമ്പോള്‍ ശബ്ദം ഉണ്ടാക്കുവാനോ കേള്‍ക്കുവാനോ സാധിക്കാത്തത്. എപ്പോള്‍ ശബ്ദം തട്ടുന്നുവോ അപ്പോള്‍ ഉറക്കം തെളിയുന്നു. അപ്പോള്‍ ആ ശബ്ദത്തില്‍നിന്ന് ഞാന്‍ എന്ന അവസ്ഥ (അഹങ്കാരം) ഉണ്ടായി. അതിനാല്‍ സരസ്വതി ബ്രഹ്മാവിന് അമ്മയായി. ശബ്ദത്തില്‍നിന്ന് ‘ഞാന്‍’ ആദ്യം ഉണ്ടായി. അതിനുശേഷം ശബ്ദം ഉണ്ടായി. മുന്‍പ് ഞാനും അതിനുശേഷം ശബ്ദമായ സ്ത്രീയും ഉണ്ടായതിനാല്‍ സരസ്വതി ബ്രഹ്മാവിന് ഉടപ്പിറന്നവളായി- അനുജത്തിയായി. ഇതാണ് യാഥാര്‍ത്ഥ്യം. ഈ പരമാര്‍ത്ഥം അനുഭവത്തില്‍ക്കൂടിയല്ലാതെ അറിയുവാന്‍ സാധിക്കുന്നതല്ല. ഇപ്രകാരമുള്ള ബ്രഹ്മാവിന്റെ ഉത്ഭവം വിഷ്ണുവിന്റെ നാഭിയില്‍നിന്നാണ്.

വിഷ്ണു:-

ബ്രഹ്മാവ് മനസ്സില്‍ നിന്നാണുത്ഭവിച്ചത്. ആ മനസ്സാണ് വിഷ്ണു. വിഷ്ണുവില്‍നിന്നാണ് ലോകം ഉത്ഭവിച്ചത്. വിഷ്ണുവാകുന്ന മനസ്സാണ് ലോകത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത്. വിഷ്ണു ലോകരക്ഷ ചെയ്യുന്നവനാണ്. അതുകൊണ്ടാണ് ‘വിശ്വംഭരേണ വിഷ്ണു’ എന്നുപറഞ്ഞിരിക്കുന്നത്. വിഷ്ണു സര്‍വ്വത്ര നിറഞ്ഞിരിക്കുന്നു. ‘സര്‍വ്വം വിഷ്ണുമയം ജഗത്.’ എന്നാല്‍ ഉറങ്ങുമ്പോള്‍ വിഷ്ണുവോ ലോകമോ ഉള്ളതായി അറിയുന്നില്ല, ഉറങ്ങുമ്പോള്‍ മനം ജീവനോടെ കലര്‍ന്നു ലയിച്ചുപോയി.

വരാഹാവതാരം:-

ഉറക്കു തെളിയുമ്പോള്‍ മനസ്സുണ്ടാകുന്നു; ആ മനസ്സില്‍നിന്നാണ് ലോകമുണ്ടായത്. പിന്നീട് താന്‍ തന്നെ ലോകത്തെ എടുത്തു നടക്കുകയും ചെയ്യുന്നു. ഇത് വരാഹാവതാരം. ഈശ്വരന്‍ വരാഹമായവതരിച്ചു ലോകത്തെ എടുത്തുയര്‍ത്തുന്നു.

നാം എവിടെപോയാലും ഈ ലോകം നമ്മോടുകൂടി വരുന്നു. നാം ലോകത്തില്‍ നടക്കുകയല്ല ചെയ്യുന്നത്.

ചെറുതായൊരു ഈര്‍ക്കില്‍ വളയത്തെ കടലാവണക്കിന്‍ പാലില്‍ (പശ) മുക്കിയെടുത്തു ഊതിയാല്‍ വളയത്തിനകത്തുള്ള പശ വളയത്തില്‍നിന്നു വേര്‍പെടാതെ മുട്ടവടിവായി (മുട്ടയുടെ രൂപത്തില്‍ ദീര്‍ഘവൃത്തമായി) പുറത്തേക്ക് തള്ളിനില്‍ക്കുന്നത് കാണാം. അതുപോലെ വായുവിനാല്‍ ഊതപ്പെട്ട ശുക്ലം പിണ്ഡമായി, വേര്‍പെടാതെ നമ്മിലിരുന്നു പുറത്തിനുള്ളില്‍ തള്ളിനില്‍ക്കുന്നതാണ്-ഈ കാണപ്പെടുന്ന ലോകം. എന്നാല്‍ ഈ ലോകത്തെ ബ്രഹ്മാണ്ഡമെന്ന് പറഞ്ഞുവരുന്നത് തെറ്റ്. ലോകം പിണ്ഡാണ്ഡവും ബ്രഹ്മസ്വരൂപമായ ശുക്ലമിരിക്കുന്ന ശിരസ്സ് ബ്രഹ്മാണ്ഡവും ആകുന്നു. നമ്മാല്‍ കാണപ്പെടുന്നത് പിണ്ഡാണ്ഡവും നാം ബ്രഹ്മാണ്ഡവുമാണ്. മനസ്സാകുന്ന വിഷ്ണുവിന്റെ നടുവില്‍നിന്നാണ് ‘ഞാന്‍’ എന്ന ബ്രഹ്മാവിന്റെ ഉത്ഭവം. മനസ്സ് അധോമുഖമാകുമ്പോള്‍ ‘ഞാന്‍’ എന്ന തോന്നലുണ്ടായി. വിഷ്ണു വരാഹരൂപമായി ലോകത്തെ വഹിക്കുന്നു. മനസ്സ് ഊര്‍ദ്ധ്വമുഖമാകുമ്പോള്‍ ലോകമോ അഹങ്കാരമോ ഇല്ല.

മനസ്സ് അധോമുഖമാകുമ്പോള്‍ പിണ്ഡാണ്ഡമായ ലോകം ബ്രഹ്മാണ്ഡത്തില്‍ നിന്ന് മുട്ടവടിവായുത്ഭവിച്ചു; അതിലിരുന്ന ‘ഞാന്‍’ എന്ന അഹങ്കാരമായിരിക്കുന്ന ബ്രഹ്മാവുണ്ടായി. ഇപ്രകാരമുള്ള മുട്ടയുടെ നടുവില്‍ നിന്നുത്ഭവിച്ചതിനാലാണ് ബ്രഹ്മാവിന് ‘അണ്ഡജന്‍’ എന്ന പേരുണ്ടായത്. മുട്ടയാണ് മനസ്സാകുന്ന വിഷ്ണു. ആ മനസ്സാണ് ഗുരു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.