ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സുരക്ഷാ സൈന്യം രണ്ട് ഭീകരരെ വെടിവച്ചുകൊന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്ക്. കലാറൂസ് പ്രദേശത്താണ് സംഭവം. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ഇവിടം സൈന്യം വളഞ്ഞു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സംസ്ഥാന പോലീസിലെ കോണ്‍സ്റ്റബിളിനാണ് പരിക്കേറ്റത്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ച സൈന്യം ഇവിടെ വ്യാപക തെരച്ചിലും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: