ലക്‌നൗ: യുപിയിലെ ദയനീയ പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി അധ്യക്ഷന്‍ രാജ് ബബ്ബാര്‍. താന്‍ രാജിക്ക് സന്നദ്ധനാണെന്നും തനിക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്നും ബബ്ബാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
യുപിയില്‍ 403 സീറ്റുകളില്‍ വെറും ഏഴു സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ അമേത്തി ലോക്‌സഭാ മണ്ഡലത്തില്‍ പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
















