ഗുവഹാത്തി: കോണ്‍ഗ്രസിന്റെ കുത്തക സംസ്ഥാനങ്ങളെന്ന് പറഞ്ഞിരുന്ന മണിപ്പൂര്‍, അസം എന്നിവിടങ്ങളിലെ വിജയത്തിനുശേഷം മേഘാലയ, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധപതിപ്പിച്ച് ബിജെപി. 2018ലാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുക.
അസം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് കൂട്ടുകക്ഷിമന്ത്രിസഭയാണുള്ളത്. അരുണാചല്‍ പ്രദേശില്‍ ബിജെപി ഒറ്റക്കാണ് ഭരിക്കുന്നത്.
കോണ്‍ഗ്രസിന്റെ അധീനതയിലായിരുന്ന മിക്ക മണ്ഡലങ്ങളും ഇന്ന് ബിജെപിയുടെ കൈവശമാണ്. അടുത്ത ലക്ഷ്യം ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണെന്ന് എന്‍ഇഡിഎ നേതാവ് ഹിമാന്ത ബിസ്വ ശര്‍മ്മ അറിയിച്ചു.
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കവേയാണ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ നേതൃത്വത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സാണ് (എന്‍ഇഡിഎ) വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അതേസമയം പ്രഖ്യാപനം സംസ്ഥാനത്തെ അനവധി ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള സംസ്ഥാനമാണ് ത്രിപുര. രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗവും ബിജെപിയും, സഖ്യകക്ഷികളുമാണ് ഭരിക്കുന്നത്. മേഘാലയയിലും ത്രിപുരയിലും ബിജെപിയുടെ വിജയം ആവര്‍ത്തിക്കുമെന്ന് മാധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: