കാട്ടാക്കട: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നെയ്യാര്‍ഡാമിലെ ടൂറിസം പോലീസ് സ്റ്റേഷനു വേണ്ടി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നെയ്യാര്‍ഡാം ടൂറിസം പോലീസിന് അനുവദിച്ച ജീപ്പ് മറ്റൊരു പോലീസ് സ്റ്റേഷനില്‍ ഓടുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷന് വളപ്പില്‍ രണ്ട് വര്‍ഷം മുന്‍പാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കെട്ടിടത്തില്‍ വാട്ടര്‍ കണക്ഷന് മാത്രമാണ് കിട്ടാനുള്ളത്. ലക്ഷങ്ങള്‍ മുടക്കി പണിത കെട്ടിടത്തിനു ചുറ്റും കാട് കയറി തെരുവ് നായ്ക്കളുടെ താവളമായി തീര്‍ന്നിരിക്കുന്നു.നെയ്യാര്‍ഡാം വിനോദ സഞ്ചാര കേന്ദ്രത്തില്‍ പ്രതിദിനം വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സംരക്ഷണം ലഭിക്കുന്നതിനും ലക്ഷ്യമിട്ടാണ് ടൂറിസം സ്റ്റേഷന് അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് കെട്ടിടം ഉദ്ഘാടം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാല്‍ നടക്കാതെപോയി. അഗസ്ത്യാര്‍കൂട താഴ് വാരം മുതല്‍ അമ്പൂരി വരെയുള്ള മൂന്നു പഞ്ചായത്തുകളുടെ സുരക്ഷാ ചുമതലയുള്ള നെയ്യാര്‍ഡാം പോലീസിന് ഡാമിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സംരക്ഷണം നല്‍കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: