തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ പ്രതിപ്പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തുളള മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേലിന്റേയും മുന്‍ അധ്യാപകന് സി. പി പ്രവീണിന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും അന്തിമവാദം വ്യാഴാഴ്ച പൂര്‍ത്തിയായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബുവും പ്രതി ഭാഗത്തിന് വേണ്ടി അഡ്വ.പി. എസ് ഈശ്വരനും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: