ന്യൂദല്‍ഹി: കാണാതായ സൂഫി പുരോഹിതന്മാരെ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ തിരികെ എത്തിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. സംഭവം പാക്ക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഗൗരവമായി കാണുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. കറാച്ചി വിമാനത്താവളത്തില്‍ നിന്നുമാണ് ഇവരെ കാണാതായതെന്നും സുഷമാ സ്വരാജ് അറിയിച്ചു. .
പാക് ചാരസംഘടനയായ ഐഎസ്ഐ ആണ് ഇവരുടെ തിരോധാനത്തിനു പിന്നിലെന്നാണു സൂചന. എന്നാല്‍ ഇവരെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്തായാലും ഇരുവരുടെയും തിരോധാനം ഇന്ത്യ ഗൗരവമായാണ് കാണുന്നത്.
വ്യാഴാഴ്ചയാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് മുസ്ലിം പുരോഹിതന്മാരെ പാക്കിസ്ഥാനില്‍ കാണാതായി. ദല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ മേധാവി സെയ്ദ് ആസിഫ് അലി നിസാമിയെയും (80) ബന്ധുവായ നസീം നിസാമിയെ(60)യുമാണ് പാക് വിമാനത്താവളങ്ങളില്‍ നിന്ന് കാണാതായത്.
മാര്‍ച്ച് ആറിനാണ് ഇവര്‍ പാക്കിസ്ഥാനിലെത്തിയതെന്ന് ആസിഫ് അലി നിസാമിയുടെ മകന് സാസിദ് അലി നിസാമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പിന്നിട് കറാച്ചിയിലെത്തിയ ഇവര്‍ ബാബാ ഫരീദിന്റെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു. പതിനാലാം തീയതി ആസിഫ് അലിയും നസീമും ലാഹോറിലെ പ്രശസ്തമായ ദാത്താ ദര്‍ബാര്‍ സൂഫി ദേവാലയം സന്ദര്‍ശിച്ചിരുന്നു. പിന്നീട് കറാച്ചിയിലേക്ക് പോകുന്നതിനായി ലാഹോര്‍ എയര്‍പോര്‍ട്ടിലെത്തിയ നസീമിനെ അധികൃതര്‍ തടയുകയും ആസിഫ് അലിയെ വിമാനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ ലാഹോറിര് എത്തിയ ആസിഫ് അലിയെയും പാക് അധികൃതര്‍ തടയുകയായിരുന്നു എന്നാണ് വിവരം. പിന്നീട് ഇരുവരെയും കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മൊബൈല്‍ ഫോണുകള്‍ ഓഫാണെന്നും ആസിഫ് അലി നിസാമിയുടെ മകന് സാസിദ് അലി നിസാമി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: