ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മികച്ച വിജയത്തെ അഭിനന്ദിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരുന്നത്. ഇതില്‍ മുന്‍ ക്രിക്കറ്റ് താരം രവിശാസ്ത്രിയുടെ അഭിനന്ദനവും അതിന് പ്രധാനമന്ത്രി നല്കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ക്രിക്കറ്റ് കമന്റിറിയെ അനുസ്മരിപ്പിക്കുന്നതരത്തിലുള്ള സന്ദേശമാണ് രവിശാസ്ത്രി ട്വീറ്റ് ചെയ്തത് . അമിത് ഷാ, നരേന്ദ്ര മോദി സഖ്യം ചേര്‍ന്ന് 300 എന്ന ലൈന്‍ ഒരു ട്രേസര്‍ ബുള്ളറ്റ് പോലെ കടന്നുവെന്നാണ് അദ്ദേഹം കുറിച്ചത്.
എന്നാല്‍ ശാസ്ത്രിയുടെ കമന്റിന് അതേ നാണയത്തിലുള്ള മറുപടിയുമായി പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നു. ശാസ്ത്രിക്ക് നന്ദി പറഞ്ഞ മോദി സങ്കീര്‍ണമായ തെരഞ്ഞെടുപ്പിന്റെ അവസാനം നിമിഷം അതിഗഭീരമായ വിജയം കുറിക്കുകയായിരുന്നുവെന്നും എല്ലാറ്റിനുമൊടുവില്‍ ജനാധിപത്യം തന്നെ വിജയിച്ചതായും പ്രധാനമന്ത്രി കുറിച്ചു.
ഉത്തര്‍പ്രദേശിലെ 403 സീറ്റില്‍ 324 സീറ്റുകള്‍ നേടിയാണ് ബിജെപി ചരിത്ര വിജയം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: