ഓക്ലന്‍ഡ്: ന്യൂസിലന്‍ഡില്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കടന്ന പോലീസ് നായയെ വെടിവച്ചുകൊന്നു. ഓക്ലന്‍ഡ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പത്തുമാസം മാത്രം പ്രായമുള്ള ഗ്രിസ് എന്ന നായയെയാണ് വെടിവച്ചുകൊന്നത്.
വിമാനത്താവളത്തില്‍ ഡോഗ് യൂണിറ്റിന്റെ വാഗണിലായിരുന്നു ഗ്രിസിനെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ എങ്ങനെയോ കൂട്ടില്‍നിന്നു രക്ഷപ്പെട്ട് സുരക്ഷാ മേഖലയിലേക്കു കടന്ന നായ റണ്‍വേയിയിലൂടെ തലങ്ങും വിലങ്ങും ഓടി. പിടിക്കാനെത്തിയവരെ ഗ്രിസ് അടുപ്പിച്ചതുമില്ല. യാത്രക്കാരുടെ മേഖലയിലേക്ക് കടന്നാല്‍ കൂടുതല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ടായിരുന്നു. ഒടുവില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പിടികൂടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് നായയെ വെടിവയ്ക്കാന്‍ വിമാനത്താവള അധികൃതര്‍ പോലീസിനോടു നിര്‍ദേശിക്കുകയായിരുന്നു.
നായയെ പിടികൂടാന്‍ വൈകിയതിനെ തുടര്‍ന്ന് 16 വിമാനങ്ങള്‍ നിലത്തിറക്കുകയോ വൈകുകയോ ചെയ്തു. നായയെ വെടിവച്ച നടപടിക്കെതിരേ പ്രതിഷേധമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: