ന്യൂദല്‍ഹി: താജ് മഹല്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല
സംഘടന. ഭീഷണിയുമായി ബന്ധപ്പെട്ട ഗ്രാഫിക് ചിത്രം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന രഹസ്യാന്വേഷണ ഗ്രൂപ്പായ സൈറ്റിന് ലഭിച്ചു.
താജ്മഹലിന്റെ നേരെ കറുത്ത മുഖം മൂടിയണിഞ്ഞ് ആയുധധാരിയായ ഭീകരന് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. താജ്മഹലിന് താഴെ പുതിയ ലക്ഷ്യം (NEW TARGET) എന്നും എഴുതിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ഐസിസ് ബന്ധം ആരോപിക്കപ്പെടുന്ന സെയ്ഫുല്ല എന്ന ഭീകരനെ 12 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സുരക്ഷാ സേന കൊലപ്പെടുത്തിയതിന് പിന്നാലെ ഐസിസ് ഭീകരര്‍ ദല്ഹിയിലെത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ നടപടികളുടെ പശ്ചാത്തലത്തില്‍ ഇവിടെനിന്നും രക്ഷപ്പെട്ട ഭീകരര്‍ ദല്‍ഹി താവളമാക്കി ഒളിവില്‍ കഴിയാനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: