കാഞ്ഞങ്ങാട്: ഐസ്ക്രിം വ്യപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ വാണിജ്യനികുതി ഇന്റലിജന്‍സ് ഓഫീസര്‍ അറസ്റ്റില്‍. കാസര്‍കോട് വാണിജ്യനികുതി ഓഫീസിലെ ഇന്റലിജന്‍സ് ഓഫീസര്‍ രാധാകൃഷ്ണന് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം.
ചെറുവത്തൂരില്‍ െഎസ്ക്രിംപാര്ലര് നടത്തുന്ന കെ.എ.മുഹമ്മദ് അഷറഫ് കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നില്ല. ഇക്കാരണത്താല്‍ ടാക്സും ഫൈനും ഉള്‍പ്പെടെ 16 ലക്ഷം രൂപ അടക്കാന്‍ നോട്ടീസ് അയക്കുകയായിരുന്നു. വരുമാനം കുറവായതിനാല്‍ ഇത്രയും പണം അടക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിട്ടും ഇളവ് നല്കാന് ഉദ്യോഗസ്ഥന് തയ്യാറില്ല. ഇതൊഴിവാക്കാന്‍ നിരന്തരമായി രാധാകൃഷ്ണന് കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മുഹമ്മദ് അഷറഫ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യ ഗഡുവായി ഇരുപതിനായിരം രൂപ ചെറുവത്തൂരിലെ ഒരു റസ്റ്റോറന്റില്‍ വെച്ച് കൈമാറുമ്പോള്‍ ഡിവൈഎസ്പി രഘുനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹോസ്ദുര്‍ഗ് അഡീഷണല്‍ തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്, കെ.മനോജ്, സിഐ അനില്‍കുമാര്‍, എഎസ് ഐ മാരായ ശിവദാസന്‍, ശശിധരന് പിള്ള, ജയരാജന്, രമേശന്, ഓഫീസര്‍മാരായ രാധാകൃഷ്ണന്, പ്രമോദ്, രമേശന്, ജോസ്, സിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: