ലക്‌നൗ: ദേവബന്ദ് നഗരത്തിന്റെ പേര് ദേവവൃന്ദ എന്നാക്കി മാറ്റുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ ബ്രിജേഷ് സിങ് പറഞ്ഞു. മുസ്‌ളീം ഭൂരിപക്ഷ പ്രദേശമായ ദേവബന്ദിലെ ഇസ്ലാമിക് സെമിനാരി ദാറും ഉലുമ ഫത്വകളിലൂടെ കുപ്രസിദ്ധി നേടിയ സ്ഥലമാണ്. ദേവബന്ദ് എന്നതിന് ദാറും ഉലുമയുമായി ബന്ധമില്ലെന്നും ചരിത്രപരമായി മഹാഭാരതവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിന്റെ ചരിത്രപരമായ മഹിമ വീണ്ടെടുക്കാനാണ് നടപടിയെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഹിന്ദുസംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മഹാഭാരതവുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇസ്ലമിക് സെമിനാരിയുടെ പേരിലാണ് നഗരം അറിയപ്പെടുന്നത്.
















