പാലക്കാട്: തിരുപ്പതി ക്ഷേത്രദര്‍ശനത്തിനുള്ള പ്രത്യേക പാസുകള്‍ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസില്‍ നല്‍കിത്തുടങ്ങി. സംസ്ഥാനത്ത് ഈ സേവനം ലഭിക്കുന്ന ഏക പോസ്റ്റ് ഓഫീസാണിത്. ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രന്‍ ആദ്യ പാസുകള്‍ നല്കി കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
പാസിന്റെ നിരക്ക് 300 രൂപയാണ്. പാലക്കാട് സീനിയര്‍ സൂപ്രണ്ട് കെ.അനില്‍ അധ്യക്ഷത വഹിച്ചു. കുമാരപുരം വെങ്കിടാചലപതി ക്ഷേത്രം പ്രസി. എല്‍.വി. രാമചന്ദ്രന്, ഉത്തരമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അസി.ഡയറക്ടര്‍ കെ.പി.സുരേഷ് കുമാര്‍, പോസ്റ്റ് മാസ്റ്റര്‍ ജി.ജ്യോത്സന എന്നിവര്‍ സംസാരിച്ചു. തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ പാസ് നല്‍കും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: