തൊടുപുഴ: വീട്ടമ്മയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയ്ക്ക് 9 വര്‍ഷം തടവ്. ഇടുക്കി ചക്കുപള്ളം പാറയ്ക്കല്‍ വീട്ടില്‍, അമാവാസി എന്ന അലക്സ് മാത്യുവിനെയാണ് 9 വര്‍ഷം തടവ് ശിക്ഷയ്ക്കും 5,000 രൂപ പിഴയടക്കുന്നതിനും വിധിച്ചത്. 5000 രൂപയില്‍ 2500 രൂപ പരാതിക്കാരിയായ ഇടുക്കി ചക്കുപള്ളം ഒട്ടകതലമേട് ഏറത്തുകുന്നേല് ജിജോയുടെ ഭാര്യ സ്മിതക്ക് നല്കുവാനും തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി വിധിച്ചു.
ഭര്‍ത്താവിനെ ഉപദ്രവിച്ചതിന് കുമളി പോലീസില്‍ പരാതി നല്‍കിയതിന്റെ വിരോധം മൂലം വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2016 മെയ് മാസം 3-ാം തീയതി രാത്രി 9.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
സ്മിതയും ഭര്‍ത്താവും കുട്ടിയും വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെ വീടിന്റെ മുന്‍വാതില്‍ ചവിട്ടി പൊളിച്ച് വാക്കത്തിയുമായി വീട്ടില്‍ അതിക്രമിച്ച് കയറി സ്മിതയുടെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കുമളി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് നല്കിയ കേസാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ എബി .ഡി കോലോത്ത് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: