ന്യൂദല്‍ഹി: ദല്‍ഹി നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യപുരോഹിതനടക്കം രണ്ട് സൂഫി പുരോഹിതരുടെ തിരോധാനത്തിന് പിന്നില്‍ പാക്ക് ഇന്റലിജന്‍സ് എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരെയും കാണാതാത്.
നിസാമുദ്ദീന്‍ ദര്‍ഗയിലെ മുഖ്യപുരോഹിതന്‍ അസിഫ് നിസാമി, നാസിം നിസാമി എന്നിവരെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണ് കാണാതയാത്. ഇവര്‍ ലാഹോറിലെ ദാത്ത ദര്‍ബാര്‍ സന്ദര്‍ശിക്കാന്‍ പോയതാണ്. അവിടെ നിന്ന് കറാച്ചിയിലേക്കുളള വിമാനത്തില്‍ ഇവര്‍ കയറിയെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീടാണ് ഇവരെ കാണാതായത്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. പാക്ക് സര്‍ക്കാരിനോട് വിശദീകരണം തേടി.
ആസിഫിനെ കറാച്ചിയിലേക്ക് പോകാന്‍ അധികൃതര്‍ അനുവദിച്ചെങ്കിലും മതിയായ യാത്രാരേഖകളില്ലാത്തതിനാല്‍ നാസിമിനെ ലാഹോര്‍ വിമാനത്താവളത്തില്‍ തടഞ്ഞ് വച്ചതായി കുടുംബാംഗങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെ നാസിമിനെ ലാഹോറില്‍ നിന്ന് തന്നെ കാണാതായെന്നും ആസിഫിനെ കറാച്ചിയില്‍ എത്തിയതിന് ശേഷമാണ് കാണാതായതെന്നും സംശയിക്കുന്നു. ഇതിനിടെ ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയെന്ന വിധത്തിലുളള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.
ഇസ്ലാമാബാദിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പാക്ക് സര്‍ക്കാരുമായി ചേര്‍ന്ന് സംഭവം അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. ഇരുവരും കറാച്ചിയിലെ തങ്ങളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു.
















