ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളുടെ താല്പ്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ സമര്‍ഥനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. മോദി കാര്യങ്ങള്‍ വേഗം ഗ്രഹിക്കും. കൂടിയാലോചനകള്‍ അനിവാര്യമാണ്. അതുപോലെയാണ് പൊതുസമ്മതി തേടലും.
ഈ രണ്ടു ഗുണങ്ങളും മോദിക്കുണ്ട്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ താല്പ്പര്യം മാത്രമല്ല സംരക്ഷിക്കേണ്ടത്. അധികാരത്തിലുള്ളവര്‍ രാജ്യതാല്പ്പര്യമാണ് പാലിക്കേണ്ടത്. അദ്ദേഹം പറഞ്ഞു. തന്നെ ഏറ്റവും അധികം സ്വാധീനിച്ച പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദി. ഇന്ത്യാ ടുഡേ കോണ്‍ക്‌ളവേില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
















