തലശ്ശേരി: പുന്നോല്‍ മുതല്‍ മാഹിവരെയുള്ള ദേശീയ പാതയില്എന്എച്ച്, പിഡബ്ല്യൂഡി, റെയില്‍വെ തുടങ്ങിയവര്‍ ചേര്‍ന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നതായി ആക്ഷേപം. യാതൊരു കാരണവുമില്ലാതെയാണ് മരങ്ങള്‍ മുറിച്ചുമാറ്റുന്നതെന്നും സാമ്പത്തിക ലാഭം മാത്രമാണ് മരംമുറിയുടെ പിറകില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യമെന്നും നേച്ച്വര്‍ പ്രൊഡക്ഷന്‍ ഫോറം ഭാരവാഹികള്‍ തലശ്ശേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പുന്നോല്‍ കുറിച്ചിയില്‍ ഇത്തരത്തില്‍ കാരണമില്ലാതെ ഒരു വന്മരം മുറിച്ച് മാറ്റി. ഇനിയും 11 മരങ്ങള്‍ കുറിച്ച്മാറ്റാനുള്ള നീക്കം നടക്കുകയാണെന്നും നേച്ച്വര്‍ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു.
അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് തങ്ങള്‍ എതിരല്ലെന്നും അല്ലാതെയുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനെതിരെ പ്രക്ഷോഭം നടത്തുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പള്ള്യന്‍ പ്രമോദ്, നബീല്‍ ഉസ്മാന്, പാലത്തായി ബാലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: