മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതിയല്ലെന്നും തുറന്ന മനോഭാവമുള്ള വ്യക്തിയാണെന്നും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. ആശയങ്ങളോട് തുറന്ന സമീപനമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹവുമായി പലതവണ കൂടിക്കാഴ്‌ച്ച നടത്തി ഇത് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യ ടുഡെ കോണ്‍ക്ലേവ് 2017ല്‍ പങ്കെടുത്ത് മെഹ്ബൂബ മുഫ്തി പറഞ്ഞു.
ജനാധിപത്യം പരസ്പരം പങ്കുവെയ്‌ക്കുന്നതും സുരക്ഷിതത്വം നല്‍കുന്നതുമാണ്. ഇത് ജമ്മുകശ്മീരിലെ യുവാക്കളിലേക്ക് എത്തിക്കേണ്ടതാണ്. സംസ്ഥാനത്ത് വ്യവസായികളേയും നിക്ഷേപകരേയും സ്വാഗതം ചെയ്യുന്ന അന്തരീക്ഷം ഉണ്ടാക്കിയെടുക്കണം. സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഇത്. അവര്‍ പറഞ്ഞു.
















