ന്യൂദല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തില്‍ ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ഗോവ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. എംഎല്‍എ വിശ്വജിത് റാണെ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെ മുതിര്‍ന്ന നേതാവ് സാവിയോ റോഡ്രിഗ്സും പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു.
രാഹുല്‍ഗാന്ധിയെ നേതാവായി അംഗീകരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ് താന്‍ രാജിവെക്കുന്നതെന്ന് സാവിയോ പറഞ്ഞു. രാഹുല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. അപ്പോള്‍ പാര്‍ട്ടി ചുമതല ഏല്‍പ്പിച്ച ദ്വിഗ്വിജയ് സിങ്ങാണ് പരാജയത്തിന് ഉത്തരവാദി.
വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒന്നും ചെയ്തില്ല എന്നാരോപിച്ചാണ് വിശ്വജിത് കഴിഞ്ഞ ദിവസം രാജിവെച്ചത്. നേതൃത്വത്തിനെതിരായ ആദ്യത്തെ കലാപം എന്നാണ് തന്റെ രാജിയെ വിശ്വജിത് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇനി യോജിക്കാനാവില്ലെന്നും വിശ്വജിത് വ്യക്തമാക്കി.
ബിജെപിയെ നിരന്തരം കുറ്റപ്പെടുത്തുന്ന ദ്വിഗ് വിജയ് സിങ്ങിനെ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ വിമര്‍ശിച്ചു. ജോലി ചെയ്യാനല്ല, ഗോവയുടെ പ്രകൃതി സൗന്ദര്യമാസ്വദിക്കാനണ് സിങ് വന്നതെന്നായിരുന്നു പരീഖറിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: