Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുദേവന്‍ ചോദിച്ചു വാങ്ങിയ സന്താനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 05:18 pm IST
in Samskriti

ശ്രീനാരായണ ഗുരുദേവന്‍ ഒരിക്കല്‍ ഡോ. പല്‍പ്പുവിനോട് സരസമായി ചോദിച്ചു, ‘നമുക്ക് സന്താനങ്ങളില്ല. ഡോക്ടറുടെ ഒരു സന്താനത്തെ നമുക്ക് നല്‍കുമോ?’ നടരാജന്‍ നാരായണ ഗുരുദേവനിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഏറെക്കാലം വേണ്ടിവന്നില്ല.

മദിരാശിയിലെ പ്രസിദ്ധമായ പ്രസിഡന്‍സി കോളജില്‍നിന്ന ബിരുദാനന്തര ബിരുദം നേടിയശേഷം നടരാജന്‍ ആലുവ അദ്വൈതാശ്രമത്തിലെ അന്തേവാസിയായിത്തീര്‍ന്നു. അവിടത്തെ വ്യവഹാരികളായ അധികാരികളുമായി പൊരുത്തപ്പെട്ടുപോകുവാന്‍ നടരാജന് കഴിഞ്ഞില്ല. അവിടെനിന്ന് അദ്ദേഹം ഒഴിവായി.

1923 ല്‍ നടരാജഗുരു ഊട്ടിയില്‍ നാരായണ ഗുരുകുലം തുടങ്ങി. പക്ഷേ സാമ്പത്തിക ഞെരുക്കം മൂലം 1926 ല്‍ അവിടെനിന്ന് ആലുവയ്‌ക്കും പിന്നെ ശിവിഗിരിയിലേക്കും പോന്നു. ശിവഗിരിയില്‍ സ്ഥാപിച്ചിരുന്ന ഇംഗ്ലീഷ് സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി നാരായണ ഗുരു അദ്ദേഹത്തെ നിയോഗിച്ചു.

നടരാജ ഗുരുവിന് ഉന്നതവിദ്യാഭ്യാസത്തിനായി പാശ്ചാത്യ ദേശത്തേക്ക് പോകാനുള്ള ഉപദേശം മാത്രമല്ല, യാത്രാച്ചെലവ് മുഴുവനും നാരായണഗുരുദേവനാണ് വഹിച്ച്. യാത്ര ചോദിക്കാനെത്തിയ നടരാജനോട് ഗുരു ചോദിച്ചു, ”എന്നാണ് തിരിച്ചുവരിക?” നടരാജന്‍ പറഞ്ഞു, ‘എട്ടുമാസം കഴിയും.’ അപ്പോള്‍ ഗുരു പറഞ്ഞു, ‘നാലുമാസം മതിയാകും’ നടരാജഗുരു പോയി നാലുമാസം കഴിഞ്ഞപ്പോള്‍ നാരായണഗുരു സമാധിയായി. നാരായണഗുരുവിന്റെ വാക്കുകളിലെ ഈ പ്രവചനസ്വഭാവം നടരാജ ഗുരുവിനെ എക്കാലത്തും ചിന്താമഗ്നനാക്കി.

പാരീസിലെ സൊര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്നാണ് ‘വിദ്യാഭ്യാസത്തിലെ വ്യക്തിഗതമായ അംശം’ എന്ന വിഷയത്തില്‍ നടരാജഗുരു ട്രിപ്പിള്‍ ഓണേഴ്‌സോടുകൂടി ഡി ലിറ്റ് ബിരുദം നേടിയത്. നാരായണ ഗുരു എഴുതിയ ആത്മോപദേശ ശതകത്തിലെ 36 മുതല്‍ 42 വരെയുള്ള ശ്ലോകങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

മലയാളികള്‍ക്കു മാത്രം പരിചിതമായിരുന്ന ശ്രീനാരായണ ദര്‍ശനത്തിന് വിദേശരാജ്യങ്ങളില്‍ പ്രചാരം ലഭിച്ചത് നടരാജഗുരുവിലൂടെയായിരുന്നു. 1948 മുതല്‍ 1951 വരെ നീണ്ടുനിന്ന തന്റെ അമേരിക്കന്‍ പര്യടന വേളയില്‍ ചെയ്ത പ്രഭാഷണങ്ങള്‍ സംഗ്രഹിച്ച് നടരാജഗുരു തയ്യാറാക്കിയ പുസ്തകമാണ്, ണീൃറ ീള ഏൗൃൗ (ഗുരവരുള്‍). നാരായണ ഗുരുദേവന്റെ ഏകലോക സിദ്ധാന്തത്തെ കേന്ദ്രീകരിച്ച് നിരവധി ഗ്രന്ഥങ്ങള്‍ നടരാജഗുരു തയ്യാറാക്കിയിട്ടുണ്ട്.

നടരാജഗുരു 1938 ലാണ് വര്‍ക്കലയില്‍ നാരായണ ഗുരുകുലം സ്ഥാപിക്കുന്നത്. പില്‍ക്കാലത്ത് നാരായണഗുരുകുലങ്ങളുടെ കേന്ദ്രസ്ഥാനമായിത്തീര്‍ന്നു ഇവിടം. നടരാജഗുരു 1969 ല്‍ ഏകത്വബോധത്തിലൂടെ ലോകസമാധാനം എന്ന ലക്ഷ്യത്തോടെ പത്തുദിവസം നീണ്ടുനിന്ന ലോകസര്‍വമത സമ്മേളനം കണ്ണൂര്‍ ജില്ലയിലെ ഏഴിമല ഗുരുകുലത്തില്‍ നടത്തുകയുണ്ടായി.

1895 ഫെബ്രുവരി 11 ന് ഡോ. പല്‍പ്പുവിന്റെയും ഭഗവതിയമ്മയുടെയും മകനായി ജനിച്ച നടരാജ ഗുരു 1973 മാര്‍ച്ച് 19-ാം തീയതി വര്‍ക്കല ഗുരുകുലത്തില്‍ വച്ച് മഹാസമാധി പ്രാപിച്ചു.

നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജഗുരു വിശ്വപ്രസിദ്ധ ശ്രീനാരായണ ദാര്‍ശനികനായാണ് അറിയപ്പെടുന്നത്. നടരാജഗുരുവിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ നിത്യചൈതന്യയതി നാരായണഗുരുകുലത്തിന് നേതൃത്വം നല്‍കി. മുനി നാരായണപ്രസാദ് സ്വാമികളാണ് നാരായണഗുരുകുലത്തിന്റെ ഇപ്പോഴത്തെ സാരഥി.

9446152044

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.