മാനന്തവാടി: തലപ്പുഴ മക്കിമല എസ്റ്റെറ്റില് പാരിസ്ഥിതിക പ്രശനങ്ങള്‍ക്ക് കാരണമാവുന്ന അനധികൃത കുള൦ നിര്‍മ്മാണ൦ നിര്‍ത്തിവെക്കണമെന്ന് ആര് എസ് പി ലെനിനിസ്റ്റ് തവിഞ്ഞാല്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മക്കിമല എസ്റ്റെറ്റില് ഇരുപത് വര്‍ഷത്തോളമായി തൊഴിലെടുക്കുന്ന തൊഴിലാളികളെ യാതൊരു കാരണവുമില്ലാതെ, ഒരു ആനുകൂല്യവും നല്‍കാതെ പിരിച്ചുവിട്ട് എസ്റ്റെറ്റിനുള്ളില് അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ഭൂമാഫിയയുടെ തീരുമാനത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും യോഗം അറിയിച്ചു. ആര് എസ് പി ലെനിനിസ്റ്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബെന്നി ചെറിയാന് ഉദ്ഘാടനം ചെയ്തു. മേഴ്സി വര്‍ക്കി അധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: