കണ്ണൂര്‍: അര്‍ഹരായവര്‍ക്ക് സേവനം എത്തിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യമാണെന്നും സര്‍വ്വമംഗളാ ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് താങ്ങായിത്തീരുമെന്നും ഐഎംഎ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഡോ.സുഹാസ് പ്രസ്താവിച്ചു. സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ രണ്ടാമത്തെ ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജ്യണല്‍ മാനേജര്‍ ആര്‍.വി.സുരേഷ്, ഡോ.ബി,ഡി.സുരേന്ദ്രന്‍, റോയല്‍ രാജീവന്‍, എം.കെ.ശശീന്ദ്രന്‍, എം.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു. കെ.ശിവദാസ് സ്വാഗതവും ഒ.ഷാജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: