ആഗ്ര: താജ്മഹല്‍ തകര്‍ക്കുമെന്ന ഇസ്ലാമിക ഭീകകരുടെ ഭീഷണിക്കു പിന്നാലെ ആഗ്രയില്‍ ഇരട്ട സ്ഫോടനം. ആര്‍ക്കും പരിക്കില്ലെങ്കിലും സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. കന്‍ോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനടുത്തുള്ള വീട്ടില്‍ ഇന്നലെ രാവിലെ അഞ്ചു മണിക്കു ശേഷമാണ് സ്ഫോടനങ്ങളുണ്ടായത്.
സ്റ്റേഷനടുത്ത് റസല്പ്പുരയിലുള്ള അശോക് എന്നയാളുടെ വീട്ടിലാണ് ആദ്യ ബോംബു വച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു ആദ്യ സ്ഫാടനം. 45 മിനിറ്റിനു ശേഷം സ്റ്റേഷന്റെ അഞ്ചാമത്തെ പ്ലാറ്റ്ഫോമിനടുത്ത് മാലിന്യം കൂട്ടിയിട്ടിരുന്നിടത്തായിരുന്നു രണ്ടാമത്തെ സ്ഫോടനം.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഇന്‍ഡോറില്‍ ഐഎസ് ആസൂത്രണം ചെയ്ത ട്രെയിന്‍ സ്ഫോടനത്തിനു പിന്നാലെയാണ് താജ്മഹലിനു ഭീഷണിയുണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ ഐഎസ് ആക്രമണണമായിരുന്നു ഇന്‍ഡോറില്‍ ഭോപ്പാല്‍ ഉജൈന്‍ ട്രെയിനില്‍ നടന്നത്. ഈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നത്.
ഇരട്ട സ്ഫോടനങ്ങളില്‍ കാര്യമായ അപായമില്ലെങ്കിലും സമീപകാല ഭീഷണികള്‍ കണക്കിലെടുത്ത് കര്‍ശനമായ അന്വേഷണമാണ് നടത്തുന്നതെന്ന് ഡിജിപി മഹേഷ് കുമാര്‍ മിശ്ര പറഞ്ഞു.
സ്ഫോടനങ്ങള്‍ക്കു ശേഷം കനത്ത പുക ഉയര്‍ന്നതായി പ്രദേശവാസികള്‍ പറയുന്നു. ബോംബു സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ആന്‍ഡമാന്‍ എക്സ്പ്രസിന്റെ പാളം തെറ്റിക്കാന്‍ ഭവാനി റെയില്‍വേ സ്റ്റേഷനില്‍ നീക്കമുണ്ടായി മണിക്കൂറുകള്‍ക്കു ശേഷമാണ് സ്ഫോടനങ്ങളുണ്ടായത്. പാളത്തില്‍ കയറ്റിവെച്ചിരുന്ന വലിയ പാറക്കല്ലില്‍ തീവണ്ടി ഇടിച്ചു നില്‍ക്കുകയായിരുന്നു. ഇവിടെയും ആളപായമൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: