മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയെന്ന വിശേഷണവുമായി വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയില്‍ എത്തിയ ഇമാന് അഹമ്മദിന്റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു.
മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്റെ ഭാരം ഇപ്പോള്‍ 358 കിലോയാണ്. വണ്ണം കുറയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്ക് വരുമ്പോൾ ഇമാന് 500 കിലോയിലധികം ഭാരമുണ്ടായിരുന്നു.
ഇമാന് ഇപ്പോള്‍ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നത്. സ്വന്തമായി ഇരിക്കാനും എഴുന്നേല്‍ക്കാനും ഇമാന് ഇപ്പോള്‍ സാധിക്കുന്നുണ്ട്. എന്നാല്‍ ഇമാന്റെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: