വാഷിംഗ്ടണ്‍: ആറ് മാസങ്ങള്‍ക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനോപ്പം പ്രഥമ വനിത മെലാനിയ ട്രംപ് വൈറ്റ് ഹൗസിലെത്തി. മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന മെലാനിയയും മകന് ബാരനും കഴിഞ്ഞ ദിവസം രാത്രിയിലാണ് വൈറ്റ്ഹൗസില്‍ എത്തിയത്.
സെന്റ്. ആന്‍ഡ്രൂസ് എപിസ്കോപ്പല് സ്കൂളില്‍ ബാരന്റെ ഈ വര്‍ഷത്തെ സ്കൂള്‍ ജീവിതം പൂര്‍ത്തിയായതോടെയാണ് മകനെയും കൂട്ടി മെലാനിയ വൈറ്റ് ഹൗസില്‍ എത്തിയത്. പ്രസിഡന്റിനൊപ്പം എയര്‍ഫോഴ്സ് വണ്‍ വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്. മെലാനിയയുടെ മാതാപിതാക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: