Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീയും യോഗസാധനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 02:22 pm IST
in Samskriti

കര്‍മ്മം, ഭക്തി, യോഗം, ജ്ഞാനം എന്നിങ്ങനെ നാല് മാര്‍ഗ്ഗങ്ങളാണ് പരമപുരുഷാര്‍ഥമായ മോക്ഷം സിദ്ധിക്കുന്നതിനു വേണ്ടി പൂര്‍വ്വികരാല്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കര്‍മ്മം ഭക്തിയെയും ഭക്തി ജ്ഞാന വൈരാഗ്യങ്ങളെയുമുളവാക്കുന്നു. കര്‍മഭക്തിയാകട്ടെ ജ്ഞാനവൈരാഗ്യങ്ങളെ സമന്വിയിച്ചു കൊണ്ടുള്ള യോഗ സാധനയിലൂടെ മോക്ഷപ്രാപ്തിയിലെത്തിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ യോഗം മഹത്തായ ഒരു സാധനയാണ്.

അനന്തശായിയായി യോഗനിദ്രയില്‍ പള്ളികൊള്ളുന്ന ഭഗവാന്റെ അംശാവതാരമാണ് സങ്കര്‍ഷണമൂര്‍ത്തി. സങ്കര്‍ഷണമൂര്‍ത്തിയെ തന്നെയാണ് യോഗശാസ്ത്രത്തിന്റെ ആദി ഗുരുവായി സങ്കല്പിക്കുന്നത്. ഭഗവാന്റെ നാഭീ കമലത്തില്‍ നിന്നും ബ്രഹ്മാവ് ആവിഷ്‌കൃതനാകുകയും പ്രണവത്തിന്റെ നാദധാരയില്‍ ബ്രഹ്മ തത്ത്വം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്വയം പ്രകാശിതവുമായി. (തേനേ ബ്രഹ്മ ഹൃദാ ഭാഗവതം) യോഗമെന്നത് ബ്രഹ്മ തത്ത്വ പ്രകാശകമായി കരുതപ്പെടുന്നു. തപഃ തപഃ എന്ന ഭഗവാന്റെ നിര്‍ദേശമനുസരിച്ചു തപം ചെയ്ത ബ്രഹ്മാവ് യോഗ ധാരണയിലൂടെ ആത്മസാക്ഷാത്ക്കാരം നേടി. ആ ചൈതന്യത്തിന്റെ വൈഭവത്താലാണ് ബ്രഹ്മാവിന്റെ സൃഷ്ടി സ്ഥിതിക്രിയാദികള്‍.

ബ്രഹ്മ മുഖത്ത് നിന്നും ഋഷിമാര്‍ക്ക് ഉപദേശിക്കപ്പെട്ട യോഗവിദ്യയാണ് ശിഷ്യപ്രശിഷ്യ പരമ്പരകള്‍ വഴി നമുക്ക് മുമ്പിലുള്ളത്. യോഗത്തില്‍ ഇന്ന് അഞ്ച് പദ്ധതികള്‍ കാണപ്പെടുന്നുണ്ട്. കര്‍മ്മയോഗം, ഭക്തിയോഗം,ജ്ഞാനയോഗം,ഹഠയോഗം, രാജയോഗം എന്നിങ്ങനെ. ഉപനിഷത്തുകളില്‍ കൂടിയും സൂത്രങ്ങള്‍, ഇതിഹാസപുരാണങ്ങള്‍, ആഗമങ്ങള്‍ എന്നിവ വഴിയും അനസ്യൂതമായി ഈ ആര്‍ഷജ്ഞാനം പ്രസരിച്ചു കൊണ്ടിരിക്കുന്നു.

സങ്കര്‍ഷണമൂര്‍ത്തിയുടെ അംശാവതാരമായി കണക്കാക്കി വരുന്ന പതഞ്ജലി മഹര്‍ഷി യോഗതത്ത്വങ്ങള്‍ സൂത്ര രൂപത്തിലവതരിപ്പിച്ചു. ഇന്ന് യോഗശാസ്ത്രത്തില്‍ പ്രമാണമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത് പാതഞ്ജല യോഗസൂത്രങ്ങളെയാണ്. നല്ല ഭാഷ്യങ്ങളുടെ സഹായമില്ലാതെ പാതഞ്ജലയോഗം സാധാരണക്കാരന് ബുദ്ധിമുട്ടാണ്. നാലു പാദങ്ങളുള്ള പാതഞ്ജല യോഗസൂത്രത്തിന്റെ ഭാഷ്യങ്ങളില്‍ സ്മരണീയമായിട്ടുള്ളത് വ്യാസഭാഷ്യമാണ്. യോഗത്തെ സമഗ്രമായി അതില്‍ വിശദീകരിക്കുന്നു.

ഉത്തമ അധികാരികളെയാണ് യോഗം ഉപദേശിക്കാന്‍ ആചാര്യന്‍മാര്‍ സാധാരണ നിമിത്തമാക്കാറുള്ളത്. എന്നാല്‍, ഈ അധികാരത്വം സ്ത്രീക്ക് എങ്ങനെ ലഭിക്കുന്നു എന്നതാണ് ഇവിടെ നോക്കുന്നത്. ത്രൈവര്‍ഗികന്‍മാരുടെ സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലം കഴിഞ്ഞാല്‍ ഭര്‍ത്താവിനോടൊത്ത് വാനപ്രസ്ഥാശ്രമം സ്വികരിക്കാം എന്ന് സ്മൃതി പ്രമാണങ്ങള്‍ അനുശാസിക്കുന്നുണ്ട്. പ്രാണായാമാദികളോടുകൂടി തന്നെ യോഗം അഭ്യസിക്കാമെന്നും തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. ഉപദേശം ഭര്‍ത്താവില്‍ നിന്നും സ്വീകരിക്കണം. ഭര്‍തൃ വിയോഗത്തില്‍ ഉത്തമനായ ഒരു ആചാര്യനില്‍ നിന്നും ഭീക്ഷയെടുക്കാം. പുരാണങ്ങളില്‍ ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അവയെക്കുറിച്ച് വരും ദിവസങ്ങളില്‍….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)
Kerala

ടിപ്പുസുല്‍ത്താന്‍ തകര്‍ത്ത ക്ഷേത്രമുള്‍പ്പെടെ മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

India

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

India

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

India

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

Kerala

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.