കര്‍മ്മം, ഭക്തി, യോഗം, ജ്ഞാനം എന്നിങ്ങനെ നാല് മാര്‍ഗ്ഗങ്ങളാണ് പരമപുരുഷാര്‍ഥമായ മോക്ഷം സിദ്ധിക്കുന്നതിനു വേണ്ടി പൂര്‍വ്വികരാല്‍ കല്പിക്കപ്പെട്ടിരിക്കുന്നത്. അതില്‍ കര്‍മ്മം ഭക്തിയെയും ഭക്തി ജ്ഞാന വൈരാഗ്യങ്ങളെയുമുളവാക്കുന്നു. കര്മഭക്തിയാകട്ടെ ജ്ഞാനവൈരാഗ്യങ്ങളെ സമന്വിയിച്ചു കൊണ്ടുള്ള യോഗ സാധനയിലൂടെ മോക്ഷപ്രാപ്തിയിലെത്തിക്കുകയും ചെയ്യുന്നു. ഇക്കാരണത്താല്‍ യോഗം മഹത്തായ ഒരു സാധനയാണ്.
അനന്തശായിയായി യോഗനിദ്രയില്‍ പള്ളികൊള്ളുന്ന ഭഗവാന്റെ അംശാവതാരമാണ് സങ്കര്‍ഷണമൂര്‍ത്തി. സങ്കര്‍ഷണമൂര്‍ത്തിയെ തന്നെയാണ് യോഗശാസ്ത്രത്തിന്റെ ആദി ഗുരുവായി സങ്കല്പിക്കുന്നത്. ഭഗവാന്റെ നാഭീ കമലത്തില്‍ നിന്നും ബ്രഹ്മാവ് ആവിഷ്കൃതനാകുകയും പ്രണവത്തിന്റെ നാദധാരയില്‍ ബ്രഹ്മ തത്ത്വം അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സ്വയം പ്രകാശിതവുമായി. (തേനേ ബ്രഹ്മ ഹൃദാ ഭാഗവതം) യോഗമെന്നത് ബ്രഹ്മ തത്ത്വ പ്രകാശകമായി കരുതപ്പെടുന്നു. തപഃ തപഃ എന്ന ഭഗവാന്റെ നിര്‍ദേശമനുസരിച്ചു തപം ചെയ്ത ബ്രഹ്മാവ് യോഗ ധാരണയിലൂടെ ആത്മസാക്ഷാത്ക്കാരം നേടി. ആ ചൈതന്യത്തിന്റെ വൈഭവത്താലാണ് ബ്രഹ്മാവിന്റെ സൃഷ്ടി സ്ഥിതിക്രിയാദികള്.
ബ്രഹ്മ മുഖത്ത് നിന്നും ഋഷിമാര്‍ക്ക് ഉപദേശിക്കപ്പെട്ട യോഗവിദ്യയാണ് ശിഷ്യപ്രശിഷ്യ പരമ്പരകള്‍ വഴി നമുക്ക് മുമ്പിലുള്ളത്. യോഗത്തില്‍ ഇന്ന് അഞ്ച് പദ്ധതികള്‍ കാണപ്പെടുന്നുണ്ട്. കര്‍മ്മയോഗം, ഭക്തിയോഗം,ജ്ഞാനയോഗം,ഹഠയോഗം, രാജയോഗം എന്നിങ്ങനെ. ഉപനിഷത്തുകളില്‍ കൂടിയും സൂത്രങ്ങള്‍, ഇതിഹാസപുരാണങ്ങള്‍, ആഗമങ്ങള്‍ എന്നിവ വഴിയും അനസ്യൂതമായി ഈ ആര്‍ഷജ്ഞാനം പ്രസരിച്ചു കൊണ്ടിരിക്കുന്നു.
സങ്കര്‍ഷണമൂര്‍ത്തിയുടെ അംശാവതാരമായി കണക്കാക്കി വരുന്ന പതഞ്ജലി മഹര്‍ഷി യോഗതത്ത്വങ്ങള്‍ സൂത്ര രൂപത്തിലവതരിപ്പിച്ചു. ഇന്ന് യോഗശാസ്ത്രത്തില്‍ പ്രമാണമായി സ്വീകരിക്കപ്പെട്ടിരിക്കുന്നത് പാതഞ്ജല യോഗസൂത്രങ്ങളെയാണ്. നല്ല ഭാഷ്യങ്ങളുടെ സഹായമില്ലാതെ പാതഞ്ജലയോഗം സാധാരണക്കാരന് ബുദ്ധിമുട്ടാണ്. നാലു പാദങ്ങളുള്ള പാതഞ്ജല യോഗസൂത്രത്തിന്റെ ഭാഷ്യങ്ങളില്‍ സ്മരണീയമായിട്ടുള്ളത് വ്യാസഭാഷ്യമാണ്. യോഗത്തെ സമഗ്രമായി അതില്‍ വിശദീകരിക്കുന്നു.
ഉത്തമ അധികാരികളെയാണ് യോഗം ഉപദേശിക്കാന്‍ ആചാര്യന്മാര് സാധാരണ നിമിത്തമാക്കാറുള്ളത്. എന്നാല്‍, ഈ അധികാരത്വം സ്ത്രീക്ക് എങ്ങനെ ലഭിക്കുന്നു എന്നതാണ് ഇവിടെ നോക്കുന്നത്. ത്രൈവര്ഗികന്മാരുടെ സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലം കഴിഞ്ഞാല്‍ ഭര്‍ത്താവിനോടൊത്ത് വാനപ്രസ്ഥാശ്രമം സ്വികരിക്കാം എന്ന് സ്മൃതി പ്രമാണങ്ങള്‍ അനുശാസിക്കുന്നുണ്ട്. പ്രാണായാമാദികളോടുകൂടി തന്നെ യോഗം അഭ്യസിക്കാമെന്നും തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. ഉപദേശം ഭര്‍ത്താവില്‍ നിന്നും സ്വീകരിക്കണം. ഭര്‍തൃ വിയോഗത്തില്‍ ഉത്തമനായ ഒരു ആചാര്യനില്‍ നിന്നും ഭീക്ഷയെടുക്കാം. പുരാണങ്ങളില്‍ ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അവയെക്കുറിച്ച് വരും ദിവസങ്ങളില്‍….
പ്രതികരിക്കാൻ ഇവിടെ എഴുതുക: