കല്‍പ്പറ്റ: വയനാടന്‍ കാടുകള്‍ കത്തിയമര്‍ന്നിട്ട് മൂന്ന് വര്‍ഷം. കാട്ടുതീ കേസില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ജില്ലയിലെത്തി അന്വേഷണവും ചോദ്യം ചെയ്യലുകളും നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പോലും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. 2014 മാര്‍ച്ച് 16 നാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടെ ഏഴോളം സ്ഥലത്ത് കാട്ടുതീയുണ്ടായത്.
തിരുനെല്ലി, ബേഗൂര്‍, തോല്‍പ്പെട്ടി, പെുതിയൂര്, കോട്ടിയൂര്‍, ദേവഗദ്ദ തുടങ്ങിയ വനഭാഗങ്ങളിലായിരുന്നു ഒരേസമയം കാട് കത്തിനശിച്ചത്. 312 ഹെക്ടര്‍ വനമാണ് രണ്ട് ദിവസം കൊണ്ട് കത്തിയമര്‍ന്നത്.ഇവിടങ്ങളിലുള്ള അപൂര്‍വ്വമായ ജൈവ സസ്യങ്ങളും വന്യ ജീവികളും കാട്ടുതീയില്‍ വെന്തമര്‍ന്നു. ജില്ലയിലെ മുഴുവന്‍ അഗ്നിശമന സന്നാഹങ്ങളും വിനിയോഗിച്ചായിരുന്നു കാട്ടുതീ അണച്ചത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യം വനംവകുപ്പും പൊലീസും അന്വേഷിച്ച കേസ് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് സൈബര്‍ സെല്ലിന്റെ സഹായം തേടി. ഒരേ സമയം ഏഴിടത്ത് കാട്ടുതീയുണ്ടായതില്‍ ഗൂഢാലോചനയുണ്ടെന്ന ്കാണിച്ച് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ക്രൈം ബ്രാഞ്ച് സംഘത്തിന് ഗൂഢാലോചന പുറത്ത്കൊണ്ട് വരാനോ തീയിട്ടതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കാട്ടുതീ സംഭവത്തിന് പിന്നില്‍ ചില സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ഉയര്‍ന്ന് കേട്ടിരുന്നു. പൊലീസ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നതായും പറയപ്പെടുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളും കാടിന് തീ വെക്കുന്നതിന് പിന്നില്‍ കലാശിച്ചതായി വിലയിരുത്തലുകളുണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ വര്‍ധിച്ചു വരൂന്ന കാട്ടു മൃഗശല്യം കൂറയ്ക്കാന് വെണ്ടി പ്രദേശവാസികള്‍ തീയിട്ടതാകാം എന്നൂം ആരോപണമുണ്ടായിരൂന്നൂ.
ക്രൈം ബ്രാഞ്ച് കണ്ണൂര്‍ ഡിവൈ.എസ്.പി. പി. സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് ഡിവൈ.എസ്.പി. അശോക് കുമാറും ഇപ്പോള്‍ ഡോ. ശ്രീനിവാസുമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: