ഇന്ത്യന്‍ വെല്‍സ്: ബിഎന്‍പി പാരിബ ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സ്വിസ് താരങ്ങളായ റോജര്‍ ഫെഡററും സ്റ്റാന്‍ വാവ്റിങ്കയും ഏറ്റുമുട്ടും.
ഒമ്പതാം സീഡായ ഫെഡറര്‍ സെമിയില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് അമേരിക്കയുടെ ജാക്ക് സോക്കിനെ പരാജയപ്പെടുത്തി. സ്കോര്‍ 6-1,7-6 (4)
സ്പാനിഷ് താരമായ 21-ാം സീഡ് പാബ്ളോ കരേനോ ബുസ്റ്റയെ അനായാസം തകര്‍ത്താണ് വാവ്റിങ്ക ഫൈനലില്‍ കടന്നത്.6-3,6-2
വാവ്റിങ്കയ്ക്കെതിരെ ഫെഡറര്‍ക്ക് മികച്ച റെക്കോര്‍ഡുണ്ട്.ഇതുവരെ ഇവര്‍ ഏറ്റുമുട്ടിയതില്‍ 19 തവണയും ഫെഡററാണ് വിജയിച്ചത്.അതേസമയം വാവ്റിങ്കയ്ക്ക് മൂന്ന് തവണ മാത്രമെ വിജയം നേടിനായിട്ടൊളളു.ഹാര്‍ഡ്കോര്‍ട്ടില്‍ ഇതുവരെ വാവ്റിങ്കയ്ക്ക് ഫെഡറര്‍ക്കെതിരേ വിജയം നേടാനായിട്ടില്ല.
അവസാനം ഇവര്‍ ഏറ്റുമുട്ടിയത് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലിലാണ്.അന്ന് അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ ഫെഡറര്‍ വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: