ന്യൂയോര്‍ക്ക്: തട്ടമിട്ടെത്തിയ മുസ്ലീം പെണ്‍കുട്ടിയ്ക്ക് അമേരിക്കയില്‍ ബാസ്ക്കറ്റ്ബോള്‍ കളിക്കാന്‍ വിലക്ക്. 16കാരിയായ ജെ നാന് ഹെയ്സിനാണ് തട്ടമിട്ടതിന്റെ പേരില്‍ ബാസ്ക്കറ്റ് ബോള്‍ കളിക്കാനുളള അവസരം സ്കൂള്‍ അധികൃതര്‍ നിഷേധിച്ചത്.
വാക്കിന്‍സ് മില്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയായ ഹെയ്സിന് ഈ സീസണിലെ ആദ്യ 24 മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈമാസം 3ന് ശേഷമാണ് ഇവള്‍ക്ക് അവസരം നഷ്ടമായത്.
ഇക്കാര്യം തങ്ങളെ അറിയിച്ചില്ലെന്നും ഹെയ്സിന്റെ പരിശീലകന് ഡൊനിറ്റ ആഡംസ് പറയുന്നു. കളിക്കാനുളള അവസരം നഷ്ടമായത് ഏറെ സങ്കടകരമാണെന്ന് ഹെയ്സ് പ്രതികരിച്ചു. പാക്ക് പഞ്ചാബില്‍ കോളേജുകളില്‍ തട്ടം നിര്‍ബന്ധമാണ്.
അടുത്തിടെയാണ് തട്ടം നിരോധിക്കാന്‍ കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന് കോടതി അനുമതി നല്‍കിയത്. മത തത്വങ്ങള്‍ ചൂണ്ടിക്കാട്ടി തട്ടം ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹെയ്സിന് കോടതിയെ സമീപിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: