ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഉത്തര്‍പ്രദേശിനെ വലിയ സംസ്ഥാനമാക്കുവാന്‍ ഇവര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുണ്ടെന്നും നായിഡു പറഞ്ഞു.
ഈ ത്രയം നല്ല കൂട്ടുകെട്ടായിരിക്കും. കേശവ് പ്രസാദ് മൗര്യയും ദിനേഷ് ശര്‍മ്മയുമാണ് ഉപമുഖ്യമന്ത്രിമാര്‍. സത്യസന്ധനായ മനുഷ്യനാണ് യോഗി. അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: