ബെയ്ജിങ്: ചൈനയും അമേരിക്കയും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷിചിൻ പിംഗ്. ബെയ്ജിംഗിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണുമായി നടത്തിയ ചര്‍ച്ചയിലാണ് ചിന്‍പിംഗ് ഇരു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടിയത്.
സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ടില്ലേര്‍സണ്‍ നടത്തുന്ന പ്രഥമ ചൈനീസ് സന്ദര്‍ശനമാണിത്. ചൈന സന്ദര്‍ശിക്കാന്‍ പ്രസിഡന്റ് ട്രംപിനെ ചിന്‍പിംഗ് ക്ഷണിച്ചു.
അതേ സമയം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ പ്രവർത്തികൾ വളരെ മോശമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുറന്നടിച്ചിരുന്നു. പുതിയ മിസൈൽ പരീക്ഷണം നടത്തിയ കിമ്മിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.ഫ്‌ളോറിഡയിൽനിന്ന് വാഷിങ്ടണിലേക്ക് തന്നോടൊപ്പം യാത്ര ചെയ്ത മാധ്യമപ്രവർത്തകരോടാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്.
തുടർച്ചയായി ആണവ പരീക്ഷണങ്ങളും മിസൈൽ പരീക്ഷണങ്ങളും നടത്തുന്ന ഉത്തര കൊറിയക്കെതിരെ സൈനിക നടപടിപോലും ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: