ന്യൂദൽഹി: പാക്കിസ്ഥാനില്‍ നിന്നും കാണാതായ രണ്ട് മുസ്ലിം പണ്ഡിതര്‍ ദൽഹിയിൽ തിരിച്ചെത്തി. തിങ്കളാഴ്ച ദൽഹിയിലെത്തിയ ഇരുവരും കുടുംബാംഗങ്ങളോടൊപ്പം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കാണും. ശക്തമായ ഇടപെടല്‍ നടത്തി തിരിച്ചെത്താന്‍ വഴിയൊരുക്കിയതില്‍ ഇരുവരും വിദേശകാര്യ മന്ത്രാലയത്തോടും സുഷമ സ്വരാജിനോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പ്രകടപ്പിച്ചിട്ടുണ്ട്.
സയീദ് സാജിദ് അലി, സയീദ് ആസിഫ് അലി എന്നിവരാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.
ദില്ലിയിലെ ഹസ്റത്ത് നിസാമുദ്ദീന്‍ ദര്‍ഗ്ഗയിലെ രണ്ട് മുസ്ലിം പണ്ഡിതന്മാരെ പാക് സന്ദര്‍ശനത്തിനിടെയാണ് മാര്‍ച്ച് ആദ്യവാരത്തില്‍ കാണാതായത്. ലാഹോര്‍ വിമാനത്താവളത്തില്‍ നിന്ന് കാണാതായ ഇരുവരും പാക് ഇന്റലിജന്‍സ് ഏജന്‍സി ഐഎസ്ഐയുടെ കസ്റ്റഡിയിലാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്രത്തിന്റേയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. മൊബൈല്‍ കണക്ടിവിറ്റിയില്ലാത്ത പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഗ്രാമത്തില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: