രോഗം ബാധിച്ചു ചികിത്സയിലുള്ള കൊല്ലം, കുണ്ടറ, പെരുമ്പുഴ 12-ാം വാര്‍ഡ്, ലിസാ ഭവനം, രാജ് കുമാറിന്റെ ഭാര്യ 36 വയസ്സുള്ള ലിസയ്കു വേണ്ടി പെരുമ്പുഴ ‘തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി’ സമാഹരിച്ച ചികിത്സാ ധനസഹായം കുന്നത്തൂര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ ആയ ശ്രീ. രാംജി.കെ.കരന് , ലിസയുടെ വസതിയില്‍ വച്ച് കൈമാറി.
ഇളമ്പള്ളൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീ. അനില്‍കുമാര്‍.എന്‍, ‘തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി’ പ്രസിഡന്റ് ഷിജു, സെക്രട്ടറി ഷിബുകുമാര്‍, തണല്‍ എക്സിക്യുട്ടീവ് അംഗങ്ങള്‍ ആയ വിജിത്ത്, സിബിന്, ശ്രീജിത്ത്, ഷാജി, അഖില്‍, മറ്റു തണല്‍ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വയറിനകത്ത് മുഴകള്‍ വളരുന്ന ഒരു പ്രത്യേക രോഗം പിടി പെട്ടിരിക്കുന്ന ലിസ കഴിഞ്ഞ ആറു വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ് . പഞ്ചായത്ത് അനുവദിച്ച മൂന്നു സെന്റ് സ്ഥലത്ത് ഭര്‍ത്താവിനും ആറു വയസ്സുള്ള മകളോടും കൂടെയാണ് ലിസ താമസിക്കുന്നത്. ആശാരിപണിക്കാരനായ ഭര്‍ത്താവിന്റെ തുച്ഛമായ വരുമാനം കൊണ്ട് ചികിത്സയ്ക്കും, നിത്യചിലവിനും വക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.
ഓപ്പറേഷനും മറ്റു ചികിത്സയ്കും ഇനിയും ലക്ഷക്കണക്കിന് രൂപ ആവശ്യമാണ് . കനിവാര്‍ന്ന കരങ്ങളുടെ സഹായം മാത്രമാണ് ഇനി ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. സുമനസ്സുകള്‍ക്ക് സഹായിക്കാന്‍ ലിസയെ 9961861281 എന്ന നമ്പരില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: