ന്യൂദല്‍ഹി: രാജ്യത്തെ സന്നദ്ധ സംഘടനകള്ക്കെത്തുന്ന ഫണ്ടില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സംഘടനകള്‍ക്ക്. അതില്‍ മുന്നില്‍ കേരളത്തിലെ അയന ചാരിറ്റബിള്‍ ട്രസ്റ്റും ബിലീവേഴ്സ് ചര്‍ച്ചും. രണ്ടിന്റെയും പിന്നിലാകട്ടെ കെ.പി. യോഹന്നാനും. കഴിഞ്ഞ വര്‍ഷം അയനയ്ക്ക് ലഭിച്ചത് 826 കോടി രൂപ. ബിലീവേഴ്സ് ചര്‍ച്ചിന് 342.63 കോടി. 2013-14നെ അപേക്ഷിച്ച് 2014-15ല്‍ കേരളത്തിലേക്കൊഴുകിയ വിദേശപണത്തില്‍ 160 ശതമാനം വര്‍ധന.
വിവിധ മാധ്യമങ്ങളാണ് 2015-16 വര്‍ഷത്തിലെ കണക്കുകള്‍ പുറത്തുവിട്ടത്. കാനഡ ആസ്ഥാനമായ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ (ജിഎഫ്എ) അനുബന്ധ സ്ഥാപനമാണ് അയന ചാരിറ്റബിള്‍ ട്രസ്റ്റ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ അയനയുടെ അക്കൗണ്ടിലെത്തുന്ന പണം കേരളത്തില്‍ ഭൂമിക്കച്ചടവടത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ട്രസ്റ്റിലെ പാസ്റ്റര്‍ ബ്രൂസ് മോറിസണ്‍ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയിരുന്നു. ചെന്നൈ ആസ്ഥാനമായ വേള്‍ഡ് വിഷന്‍ ഇന്ത്യയാണ് പട്ടികയില്‍ ബിലീവേഴ്സിനു പിന്നില്‍, 319.26 കോടി.
കേരളത്തിലേക്കൊഴുകുന്ന പണത്തിന്റെ കണക്കിലാണ് ഞെട്ടിപ്പിക്കുന്ന വര്‍ധന. 2013-14ല്‍ 966 കോടി വന്ന സ്ഥാനത്ത് 2014-15ല്‍ 2,509 കോടി രൂപയെത്തി. ഇതില്‍ ഭൂരിഭാഗവുമെത്തിയത് അയനയിലേക്കും ബിലീവേഴ്സ് ചര്‍ച്ചിലേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: