തിരുവനന്തപുരം: മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ദേശീയ ജനാധിപത്യസഖ്യത്തില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മലപ്പുറം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിജെപിയില്‍ നിന്നുള്ള അഡ്വ. ശ്രീപ്രകാശാണ്. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ബിജെപി നടത്തിയത്.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് മുന്‍പ് എല്ലാ ഘടകകക്ഷികളുമായും ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരുടെയും അനുമതിയോടെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. 22ന് മലപ്പുറത്ത് നടക്കുന്ന കണ്‍വെന്‍ഷനോടു കൂടി തെരഞ്ഞെടുപ്പ് പ്രചാരണം ഔപചാരികമായി തുടങ്ങുമെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: