ഇറാഖില്‍ നഴ്സുമാര്‍ ബന്ദികളാക്കപ്പെട്ട സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മഹേഷ് നാരായണന് ഒരുക്കിയ ചിത്രമായ ‘ടേക്ക് ഓഫി’ന് ഫേസ് ബുക്കിലൂടെ ആശംസകളറിയിച്ചിരിക്കുകയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണ് ഇറാഖില്‍ മലയാളി നഴ്സുമാരെ ഭീകരര്‍ ബന്ദികളാക്കിയത്. തുടര്‍ന്ന് കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റും ഒരുമിച്ച് നടത്തിയ പ്രത്യേക ദൗത്യത്തിലൂടെയാണ് നഴ്സുമാരെ തിരികെ നാട്ടിലെത്തിച്ചത്.
ഈ സംഭവം ചിത്രീകരിക്കുന്ന ‘ടേക്ക് ഓഫ്’ സിനിമ, ഭീകരതയ്ക്കെതിരെ മനുഷ്യസ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്ദേശമാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ ട്രയിലര്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 24ന് ചിത്രം തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: