കോഴിക്കോട്: തെരുവ്വിളക്കുകള്‍ സ്ഥാപിക്കുന്നതിനുണ്ടാക്കിയ കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ സെക്രട്ടറി മൃണ്മയി ജോഷി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് യോഗത്തില്‍ അവതരിപ്പിച്ചു. കരാറിലെ ഉള്ളടക്കത്തില്‍ താല്‍പ്പര്യപത്രത്തില്‍ നിന്ന് വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും ഗുരുതരമായ തെറ്റാണ് ഇക്കാര്യത്തില്‍ സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച് വിശദീകരണം ആരാഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി സെക്രട്ടറി, റവന്യൂ ഓഫീസര്‍, സെക്ഷന്‍ ക്ലാര്‍ക്ക്, സൂപ്രണ്ട് എന്നിവര്‍ക്കെതിരെ നടപടി സ്വീകരണക്കണമെന്നും സെക്രട്ടറി മൃണ്മയി ജോഷി ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം ഇവര്‍ക്കെതിരെ മുനിസിപ്പല്‍ നിയമമനുസരിച്ച് നടപടി സ്വീകരിച്ച് കൗണ്‍സിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറിക്ക് മേയര്‍ നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: