ന്യൂദല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരില് സെഞ്ചുറിത്തിളക്കമുണ്ട് ഇന്ത്യക്ക്. കോടിപതികളുടെ കണക്കില്‍ 101 പേരുമായി നാലാം സ്ഥാനത്ത്. യുഎസ് (565), ചൈന (319), ജര്‍മനി (114) എന്നീ വികസിത രാജ്യങ്ങള്‍ മാത്രം മുന്നില്‍. ഫോബ്സ് മാസികയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഇന്ത്യയിലെ വമ്പനാകട്ടെ റിയലന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. 15,13,85,80,00,000 രൂപയുടെ സമ്പാദ്യം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് മുന്നില്‍ നില്ക്കുന്ന ലോകപട്ടികയില് 33ാമതാണ് അംബാനി. 56,12,83,30,00,000 രൂപ ബില്‍ ഗേറ്റ്സിന്റെ സമ്പാദ്യം. ബെര്‍ക്ക്ഷെയര്‍ ഹാത്ത്വേയുടെ വാറെന്‍ ബഫറ്റ് (49,35,96,18,00,000), ആമസോണിന്റെ ജെഫ് ബെസോസ് (47,52,20,20,00,000) എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ജെഫിന്റെ സമ്പാദ്യം ഒരു വര്‍ഷം കൊണ്ട് മൂന്നു മടങ്ങിലധികം വര്‍ധിച്ചു. 2,28,47,12,50,000 രൂപയുടെ സമ്പാദ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പട്ടികയില്‍ 544ാം സ്ഥാനത്ത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ഇന്ത്യക്കാരും ആദ്യ നൂറിലുണ്ട്. യുകെയിലെ ഹിന്ദുജ സഹോദരന്മാര് അവരില്‍ മുന്നില്‍. ലോക പട്ടികയില്‍ അറുപത്തിനാലാമത്. 10,05,47,37,00,000 രൂപ സമ്പാദ്യം. മുംബൈയിലെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് 77ാം സ്ഥാനത്ത്. 9,32,57,45,00,000 രൂപയുടെ സാമ്പാദ്യം. ഷപൂര്ജിയുടെ ഇളയ മകന് സൈറസ് മിസ്ത്രിയാണ് അടുത്തിടെ ടാറ്റയുടെ ചെയര്മാന് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: