ലക്ക്നോ: ആയോധ്യയിലെ ശ്രീരാമജന്മഭൂമി വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള സമവായത്തിന് തയ്യാറാണെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) അറിയിച്ചു. എഐഎംപിഎല്‍ബിയുടെ മൗലാന ഖാലിദ് റഷീദാണ് ഇതു സംബന്ധിച്ച കാര്യം അറിയിച്ചത്.
വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള സമവായത്തിന് ഇരുവിഭാഗവും തയ്യാറാണെങ്കില്‍ അതിനുള്ള മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് സമവായത്തിന് തയ്യാറെന്ന് അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.
നേരത്തെ മറ്റൊരു മുസ്ലീം പുരോഹിതനായ മൗലാന സുഹൈബ് ഖ്വാസ്മി കോടതിക്ക് പുറത്തുള്ള സമവായത്തിന് സമ്മതം അറിയിച്ച് രംഗത്ത് വന്നിരുന്നു. രാമ ക്ഷേത്രം പോലുള്ള വിഷയങ്ങളില്‍ ഇരു വിഭാഗങ്ങളുടേയും അഭിപ്രായങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമായിരിക്കണം അവസാന തീരുമാനം കൈക്കൊള്ളേണ്ടതെന്ന് ഖ്വാസ്മി വ്യക്തമാക്കി.
ആര്‍എസ്എസും സുപ്രീകോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിരുന്നു. എന്നാല്‍ വഖഫ് ബോര്‍ഡിന് കോടതിയുടെ അഭിപ്രായത്തോട് വിയോജിപ്പാണ്. നീണ്ട കാലമായി കോടതിയുടെ പരിഗണനയിലുള്ള കേസ് കോടതിയില്‍ തന്നെ പരിഹരിക്കപ്പെടണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: