Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സേവന സമര്‍പ്പിത ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 12:36 am IST
inVicharam

ചെറുകോല്‍ ശുഭാനന്ദാശ്രമത്തില്‍ 134-ാമത് പൂരം ജന്മനക്ഷത്ര മഹോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു സദാനന്ദസിദ്ധ ഗുരുവേനില്‍ നിന്നും അനുഗ്രഹം നേടുന്നു

എളിമയില്‍ നിന്ന് തുടങ്ങി ആത്മബോധോദയ സംഘത്തിന്റെ പരമോന്നതാധികാരിയായി മാറിയ സദാനന്ദ സിദ്ധഗുരുദേവന്റെ ജീവിതം എന്നും സേവനത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. മൂന്നാമത് മഠാധിപതിയായിരുന്ന ഗുരുപ്രസാദ് ഗുരുദേവന്‍ സമാധിയായതിനെ തുടര്‍ന്നാണ് ആദ്ധ്യാത്മിക മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവന്ന 70 വയസ്സ് പിന്നിട്ട സദാനന്ദ സിദ്ധ ഗുരുദേവന്‍ ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമാധിപതിയായും ശ്രീശുഭാനന്ദ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായും അവരോധിതനായത്.

ചെന്നിത്തല തെക്കുകുടത്തു തെക്കേതില്‍ കുഞ്ഞുശങ്കരന്റെയും കൊച്ചുകാളിയുടേയും മൂത്തമകനായി 1930 കുംഭമാസം മകയിരം നാളിലാണ് ഗുരുദേവന്റെ ജനനം. മാവേലിക്കര ചെറുകോല്‍ ശ്രീശുഭാനന്ദാശ്രമത്തില്‍വച്ചാണ് കുഞ്ഞിന് ശുഭാനന്ദ ഗുരുദേവന്‍ രാഘവന്‍ എന്ന പേരിട്ടത്. രാഘവന് ചോറൂട്ടിയതും ശുഭാനന്ദ ഗുരുദേവനായിരുന്നു.

രാഘവന്‍ ചെറുപ്രായത്തില്‍ മാതാപിതാക്കളോടൊപ്പം എല്ലാ ഞായറാഴ്ചകളിലും ആശ്രമത്തില്‍ എത്തി ആരാധനയില്‍ പങ്കെടുത്തിരുന്നു. നന്നേ ചെറുപ്പത്തില്‍ പിതാവ് മരിച്ചു. ഇതിനാല്‍ പ്രാഥമിക വിദ്യാഭ്യാസം മാത്രമെ നേടാനായുള്ളൂ.

ത്യാഗത്തിലും സ്‌നേഹത്തിലും ഈശ്വരവിശ്വാസത്തിലും ആത്മീയ സൗന്ദര്യം കണ്ട രാഘവന്‍, ശുഭാനന്ദ ഗുരുദേവന്‍ മഹാസമാധിയായപ്പോള്‍ ഗുരുദേവന്റെ സമാധി ഇരുത്തല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അച്ചന്‍കോവിലാര്‍ നീന്തി കൊറ്റാര്‍കാവ് ശ്രീശുഭാനന്ദാശ്രമത്തില്‍ എത്തി സാമാധി ഇരുത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. അത്രയ്‌ക്കായിരുന്നു ആശ്രമത്തോടുള്ള രാഘവന്റെ ബന്ധം.

ഒരിക്കല്‍ ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ രാഘവന് സര്‍പ്പദംശനമേറ്റു. ചികിത്സയ്‌ക്കുവേണ്ടി പലരും പ്രേരിപ്പിച്ചു. എന്നിട്ടും അവയൊന്നും ചെവിക്കൊള്ളാതെ പുലരുവോളം വീട്ടിലെ പ്രാര്‍ത്ഥനാ മുറിയില്‍ ധ്യാനത്തില്‍ മുഴുകി. പുലരുവോളം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും കഴിഞ്ഞ രാഘവന് സര്‍പ്പദംശനം ഏറ്റതിന്റെ യാതൊരു ലക്ഷണവും പിന്നീട് അനുഭവപ്പെട്ടില്ല.

സര്‍വ്വദോഷ ശാന്തിക്കും ഈശ്വരാനുഗ്രഹത്തിനുമായി 21 ദിവസത്തെ വ്രതാനുഷ്ഠാനത്തോടുകൂടി മൂന്നു മാസത്തിലൊരിക്കല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം നടത്തിവരുന്ന താരാസ്തുതി മഹായജ്ഞത്തിന് തുടക്കം കുറിക്കുന്നതിനും രാഘവന്റെ പങ്കാളിത്തമുണ്ടായി.

ഇന്നുകാണുന്ന യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന ആദ്യകാലം മുതല്‍ കൃഷിപ്പണി തുടങ്ങി, വിശാലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്ഥാപിച്ച ആശ്രമം, കൊടിമരം, ആഡിറ്റോറിയം, ശ്രീശുഭാനന്ദ ജന്മശതാബ്ദി സ്മാരക സൗധം, ഷഷ്ഠിപൂര്‍ത്തി മന്ദിരം, ആനന്ദ വൃന്ദാഭവനം തുടങ്ങിയവയുള്‍പ്പെടെ എല്ലാറ്റിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മനസ്സുകൊണ്ടും ശരീരംകൊണ്ടും രാഘവന്‍ പങ്കാളിയായി.

ഗുരുദേവ കര്‍മ്മങ്ങളില്‍ തത്പരനായിരുന്ന രാഘവന്റെ പ്രവര്‍ത്തികളില്‍ ആകൃഷ്ടനായ രണ്ടാമത് മഠാധിപതി ആനന്ദജീ ഗുരുദേവന്‍ രാഘവന് സദാനന്ദന്‍ എന്ന് നാമകരണം ചെയ്തു.

വെള്ള വസ്ത്രധാരിയായി കഴിഞ്ഞിരുന്ന കാലഘട്ടത്തില്‍ കേരളത്തിന്റെ പല പ്രദേശങ്ങളിലും ആരാധനയ്‌ക്കായി ആനന്ദജീ ഗുരുദേവന്‍ സദാനന്ദനെ അയക്കുമായിരുന്നു. പലസ്ഥലങ്ങളിലും സഞ്ചരിച്ച സദാനന്ദന്‍ അവിടെയെല്ലാം ആദര്‍ശപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഇക്കാലത്തായിരുന്നു സദാനന്ദന്‍ മുംബൈയില്‍ സാക്കിനാക്ക ശ്രീശുഭാനന്ദാശ്രമത്തിന്റെ ഛായാചിത്ര പ്രതിഷ്ഠാ കര്‍മ്മത്തിന് നിയുക്തനായത്. 1986 ജൂലൈ 20 ആനന്ദജീ ഗുരുദേവനില്‍നിന്ന് കാഷായം സ്വീകരിച്ച് സ്വാമി സദാനന്ദ സിദ്ധനായി.

തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതം ആത്മീയ മേഖലയില്‍ എന്നപോലെ ഭൗതിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്തിരുന്നു. അശ്രമത്തിലെ ഭൗതികമായ പ്രവര്‍ത്തനങ്ങളുടെ ചുമതല സ്വാമി സദാനന്ദ സിദ്ധനായിരുന്നു.

കേരളത്തിനകത്തും പുറത്തുമായി അനേകം ശാഖാശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള സ്വാമിയുടെ പങ്ക് ശ്രദ്ധേയമാണ്. ചെറുകോല്‍ ശുഭാനന്ദാശ്രാമധിപതിയായി അവരോധിക്കപ്പെട്ട നാള്‍വരെയും നിരവധി ഭക്തകുടുംബങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ദുഃഖങ്ങളെ ഒഴിവാക്കി ആത്മീയ സുഖം പകര്‍ന്നു കൊടുത്തു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ള സ്വാമി സദാനന്ദസിദ്ധന്റെ പ്രസംഗപാടവം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമാധിപതിയായും ശ്രീശുഭാനന്ദാ ട്രസ്റ്റി മാനേജിംഗ് ട്രസ്റ്റിയായും സ്ഥാനക്കയറ്റം ലഭിച്ച് അവസാനനാള്‍വരെ ആ മുഖത്ത് ലാളിത്യം നിറഞ്ഞുനിന്നിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.