മലപ്പുറം: മലപ്പുറത്തെ മതരാഷ്ട്രീയം തകര്‍ത്തെറിയണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എന്‍ഡിഎ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതരാഷ്ട്രീയത്തെ തകര്‍ത്ത് ദേശീയതക്കൊപ്പം അണിനിരന്ന ഉത്തര്‍പ്രദേശിലെ ജനങ്ങളെ കേരളീയര്‍ മാതൃകയാക്കണം. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ അജണ്ട. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിരിക്കുന്ന വെറുമൊരു എംപിയെയായിരിക്കില്ല ലഭിക്കുക പകരം കേരളത്തിന്റെ സ്വന്തമായൊരു കേന്ദ്രമന്ത്രിയേയായിരിക്കും. മണിപ്പൂരിലെ ജനങ്ങളുടെ പാത മലപ്പുറം ജനതയും പിന്തുടരണം. എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തില്‍ വികസന മുരടിപ്പ് നേരിടുകയാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന മണ്ഡലങ്ങള്‍ ഒന്ന് പരിശോധിക്കൂ, സമഗ്രമായ വികസനമാണ് അവിടങ്ങളിലെല്ലാം നടക്കുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി ജയിച്ച് പാര്‍ലിമെന്റില്‍ പോയാല്‍ മുസ്ലീം ലീഗിന് ഒരു എംപി കൂടുമെന്നെല്ലാതെ കേരളത്തിനായി ഒന്നും ചെയ്യാനാകില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എന്‍ഡിഎ ജില്ലാ ചെയര്മാന് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് ബാബു, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ്, ഒ.രാജഗോപാല്‍ എംഎല്‍എ, ജെആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് ഇ.പി.കുമാരദാസ് എന്നിവര്‍ സംസാരിച്ചു.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ സി.കെ.പത്മനാഭന്, അഡ്വ.പി.എസ്. ശ്രീധരന് പിള്ള, പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, എം.ഗണേശന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്, നിര്‍മ്മല കുട്ടികൃഷ്ണന്, സംസ്ഥാന വക്താവ് പി.രഘുനാഥ്, മേഖലാ പ്രസിഡന്റ്, വി.വി.രാജന്, മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണന്, മേഖലാ സെക്രട്ടറി എം.പ്രേമന്, ദേശീയ കൗണ്‍സിലംഗങ്ങളായ പി.ടി.ആലിഹാജി, സി.വാസുദേവന്‍, കെ.ജനചന്ദ്രന്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് വാസു, ടി.വി.ബാബു, സംഗീതാ വിശ്വനാഥന്, പിഎസ്പി സംസ്ഥാന ചെയര്മാന് കെ.കെ. പൊന്നപ്പന്, എല്‍ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു മേലാറ്റൂര്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ദാസന് കോട്ടയ്ക്കല്‍, ജില്ലാ സെക്രട്ടറിമാരായ പ്രദീപ് ചുങ്കപ്പള്ളി, ശിവാനന്ദന് പൂതേരി, ഗിരീഷ് മേക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സി.സുബ്രഹ്മണ്യന്, ജില്ലാ വൈസ് പ്രസിഡന്റ് നാരായണന് നല്ലാട്ട്, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ.ബാബു, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് തോട്ടത്തില്‍, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: