തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് തീവ്രവാദിയായതിനാല്‍ മന്ത്രിക്ക് വേദി പങ്കിടാനാകില്ലെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന്റെ ഓഫീസ്. നെയ്യാറ്റിന്‍കര തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠന കേന്ദ്രം ജനറല്‍ സെക്രട്ടറി കെ.രംഗനാഥനാണ് ഈക്കാര്യം അറിയിച്ചത്. തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠന കേന്ദ്രത്തിന്റെ അവാര്‍ഡ് കുമ്മനം രാജശേഖരന് നല്കുന്നതില് പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ നടപടി. ഇക്കാര്യം മന്ത്രിയുടെ ഓഫീസില്‍ നിന്നറിയിക്കുകയായിരുന്നു. മന്ത്രി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ഇരുവരും. തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠന കേന്ദ്രത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം കുമ്മനം രാജശേഖരനായിരുന്നു. ഈ വര്‍ഷത്തേത് കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയ്ക്കും. കഴിഞ്ഞ വര്‍ഷം കുമ്മനത്തിന് പരിപാടിക്ക് എത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് ഇത്തവണയാണ് അവാര്‍ഡ് ദാനം നിശ്ചയിച്ചിരുന്നത്. മന്ത്രിയെ ഓഫീസിലെത്തി നേരിട്ട് ക്ഷണിച്ചു. പിന്നീട് നോട്ടീസുമായി പോയപ്പോഴും പരിപാടിക്ക് എത്താമെന്ന് മന്ത്രി സമ്മതിച്ചതാണെന്ന് പഠനകേന്ദ്രം ജനറല്‍ സെക്രട്ടറി കെ.രംഗനാഥന് പറഞ്ഞു.
ഇക്കഴിഞ്ഞ 18 ന് ഓഫീസിന് മന്ത്രിക്ക് പരിപാടിയുടെ ക്ഷണക്കത്ത് നല്കി വെളിയിലെത്തിയപ്പോള്‍ മന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയയാള്‍ വിളിച്ച് പരിപാടിയില്‍ മന്ത്രി എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ തീവ്രവാദിയായ കുമ്മനത്തിന് അവാര്‍ഡ് നല്കാന് മന്ത്രി വരില്ലെന്ന് വിശദീകരിച്ചതായി രംഗനാഥന് പറഞ്ഞു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന അവാര്‍ഡ് ദാന പരിപാടി ഉപേക്ഷിച്ചു. മന്ത്രിയുടെ ഓഫീസില്‍ നിന്നുളള നടപടി എഴുത്തച്ഛനെ അവഹേളിക്കുന്നതാണെന്നും രംഗനാഥന് പറഞ്ഞു.
കുമ്മനത്തെ തീവ്രവാദിയെന്ന് ആക്ഷേപിച്ച ബാലന് സാംസ്കാരിക മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്ന് ബിജെപി പ്രതികരിച്ചു. അല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന കുമ്മനത്തെ അറസ്റ്റ് ചെയ്യിക്കാന്‍ മന്ത്രി തയ്യാറാകണം. സിപിഎം രാഷ്ട്രീയ അയിത്തം വച്ചുപുലര്‍ത്തുകയാണ്. കുമ്മനത്തോടുള്ള സമീപനമാണോ കേന്ദ്രമമന്ത്രിമാരോടും പ്രധാനമന്ത്രിയോടും ഉള്ളതെന്നും വ്യക്തമാക്കണം. ആര്‍ക്കും കയറി ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കുത്തഴിഞ്ഞ രീതിയിലാണോ മന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറി ഇങ്ങനെ പറഞ്ഞത്.
പേഴ്സണല്‍ സ്റ്റാഫിന്റെ അഭിപ്രായം മന്ത്രിക്കില്ലെങ്കില് അദ്ദേഹത്തെ പുറത്താക്കാന്‍ ബാലന് തയ്യാറാകണമെന്നും കുമാര്‍ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ച രംഗനാഥന് ഇടതുപക്ഷ പ്രവര്‍ത്തകനാണെന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും കുമാര്‍ പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.എസ്.സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: