ബംഗളൂരൂ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അടയ്ക്കണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ച നൂറ് കോടി രൂപയുടെ പിഴ തേടി കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രതി മരിച്ച സാഹചര്യത്തില്‍ ഇവരുടെ കേസ് അവസാനിപ്പിക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് നടപടി.
കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. കഴിഞ്ഞ മാസം പതിനാലിനാണ് ജയലളിതയുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മേല്‍ നടപടികള്‍ ആവശ്യമില്ലെന്ന് സുപ്രീംകോടതി വിധിച്ചത്. പ്രതിയ്ക്ക് പിഴയും തടവും വിധിച്ചാല്‍ അത് അനുഭവിക്കേണ്ടതുണ്ട്. ഈ കേസിലും അത് തന്നെയാണ് വേണ്ടത്.
100 കോടി രൂപ പിഴയും തടവുമാണ് കോടതി ജയയ്ക്ക് വിധിച്ചിരുന്നത്. അത് കൊണ്ട് തന്നെ പിഴയീടാക്കാന്‍ നടപടി കൈക്കൊള്ളണമെന്നാണ് കര്‍ണാടകയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: